തിരുവനന്തപുരം: കാന്തല്ലൂർ ശിവക്ഷേത്രത്തിൽ ആന കുഴഞ്ഞു വീണു. കൊമ്പൻ ശിവകുമാറാണ് കുഴഞ്ഞു വീണത്. ആനയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി എഴുന്നേൽപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
വൈകീട്ടോടെയായിരുന്നു സംഭവം. ഉത്സവത്തിനായാണ് ശിവകുമാറിനെ എത്തിച്ചത്. കനത്ത ചൂടാണ് ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണം എന്നാണ് സൂചന. ആനയെ പരിശോധിക്കാൻ ഡോക്ടറും സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ എഴുന്നേൽപ്പിക്കാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരുമുണ്ട്.
Discussion about this post