Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘അധികാരം ദൈവദത്തമാണെന്നും തങ്ങൾ നിയമത്തിന് അതീതരാണെന്നും ചില കുടുംബങ്ങൾ വിശ്വസിക്കുന്നു, ജനാധിപത്യത്തെ വകവെക്കാതിരിക്കുന്നത് അത്തരക്കാർ‘: സോണിയ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി ബിജെപി

‘ഇന്ത്യൻ ജനാധിപത്യം ഒരിക്കൽ മാത്രമായിരുന്നു മരിച്ചത്, അത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ൽ ആയിരുന്നു‘

by Brave India Desk
Apr 11, 2023, 05:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ബിജെപിയെ വിമർശിച്ച് ‘ദ് ഹിന്ദു‘ പത്രത്തിൽ എഴുതിയ ലേഖനത്തിന് സോണിയ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര മന്ത്രിമാർ. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെ പ്രധാനമന്ത്രിയും ബിജെപിയും ദുർബലപ്പെടുത്തുകയാണെന്ന് ലേഖനത്തിൽ സോണിയ ഗാന്ധി ആരോപിച്ചിരുന്നു. ഭരണപക്ഷം രാജ്യത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും സോണിയ ആരോപിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും ധർമേന്ദ്ര പ്രധാനുമാണ് ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നത്.

കൊളീജിയം വിഷയത്തിലെ കിരൺ റിജിജുവിന്റെ പ്രതികരണം രാജ്യവിരുദ്ധമാണ് എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആരോപണം. എന്നാൽ, അടിയന്തിരാവസ്ഥക്കാലത്ത് നീതിന്യായ വ്യവസ്ഥയെ തന്നെ മരവിപ്പിച്ചവർ ഇത്തരത്തിൽ സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് റിജിജു പരിഹസിച്ചു. ഇന്ത്യൻ ജനാധിപത്യം ഒരിക്കൽ മാത്രമായിരുന്നു മരിച്ചത്, അത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ൽ ആയിരുന്നു. അതിന് ശേഷം ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും കിരൺ റിജിജു പറഞ്ഞു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ നിങ്ങൾക്ക് ഏതുതരത്തിലുള്ള വിമർശനവും ഉന്നയിക്കാം, എന്നാൽ അത് രാജ്യത്തിന് എതിരാകാൻ പാടില്ല. അധികാരം ദൈവദത്തമാണെന്നും തങ്ങൾ നിയമത്തിന് അതീതരാണെന്നും ചില കുടുംബങ്ങളും നേതാക്കളും ചിന്തിക്കുന്നു. കുഴപ്പം അവിടെയാണെന്നും കിരൺ റിജിജു പറഞ്ഞു.

മോദി വിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും ഏറ്റവും വലിയ ഉദാഹരണമാണ് സോണിയ ഗാന്ധിയുടെ ലേഖനമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജ്യം അപകടാവസ്ഥയിലാണെന്ന് ലേഖനത്തിൽ സോണിയ പറയുന്നു. എന്നാൽ ഇപ്പോൾ രാജ്യം സുരക്ഷിതമാണ്, കോൺഗ്രസാണ് അപകടത്തിലെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഇനിയും കോൺഗ്രസ് മൂഢസ്വർഗത്തിൽ നിന്നും ഉണർന്ന് യാഥാർത്ഥ്യം മനസിലാക്കണം. ഇന്ത്യൻ ജനാധിപത്യം ആഘോഷിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാണ്. അതാണ് ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുന്നതും അദ്ദേഹത്തെ ആശീർവദിക്കുന്നതുമെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.

Tags: Narendra Modisonia gandhidemocracydharmendra pradhankiran rijijuBJPcongress
Share47
Tweet
Send
Share

Latest stories from this section

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies