ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ കഴിയാമെന്നാണോ കരുതിയതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
സമൂഹമാദ്ധ്യത്തിലൂടെയാണ് ചോദ്യം. കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും പാർലമെന്റ് അംഗം അല്ലാതാകുന്നതോടെ താങ്കൾ താമസിച്ചിരുന്ന സർക്കാർ വസതി താങ്കളുടെ ഭവനമല്ലാതാകും. അതാണ് നാട്ടുനടപ്പെന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/Rajeev_GoI/status/1645830698190909440?cxt=HHwWgMDR4ZmTldctAAAA
പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിൽ സന്ദർശനത്തിനെത്തിയ രാഹുൽ ദേശീയമാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിന്റെ ലിങ്കും രാജീവ് ചന്ദ്രശേഖർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
‘എന്നെ വീട്ടിൽ നിന്ന് 50 വട്ടം ഇറക്കിവിട്ടാലും ഞാൻ പൊതുവായ വിഷയങ്ങൾ ഉയർത്തിക്കാട്ടു’മെന്നായിരുന്നു രാഹുലിന്റെ പരാമർശം.
Discussion about this post