ബംഗളൂരു : തിരഞ്ഞെടുപ്പ് അടുത്തതോടെ കർണാടകയിൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ് മുതിർന്ന നേതാവും മുൻ സ്പീക്കറുമായ കൊഗടു തിമ്മപ്പയുടെ മകൾ രാജനന്ദിനി ബിജെപിയിൽ ചേർന്നു. മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
പത്യം.
ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും കോൺഗ്രസ് പരിഗണിക്കുന്നില്ലെന്നും മത്സരിക്കാൻ പോലും അവസരം നൽകിയില്ലെന്നും രാജനന്ദിനി പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്ന് വന്നവരെ മത്സരിപ്പിക്കാനാണ് അവർക്ക് കൂടുതൽ താത്പര്യം. ഇതോടെയാണ് കോൺഗ്രസ് വിടാൻ തീരുമാനിച്ചത് എന്ന് രാജനന്ദിനി കൂട്ടിച്ചേർത്തു.
എന്നാൽ തൻെറ മകൾ ഒരിക്കലും ഇത് ചെയ്യുമെന്ന് ചിന്തിച്ചില്ല എന്നാണ് തിമ്മപ്പയുടെ പ്രതികരണം. ഇത് നിർഭാഗ്യകരമാണ്. മകളുടെ ഈ തീരുമാനത്തിന് പിന്നിൽ ആരുടെയോ കരങ്ങളുണ്ട്. താൻ മകളുമായി സംസാരിച്ച് അവളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും കോൺഗ്രസിന് വേണ്ടി മാത്രം പ്രവർത്തിക്കുമെന്നും മുൻ സ്പീക്കർ വ്യക്തമാക്കി.
അതേസമയം കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായിട്ടുണ്ട്.
Discussion about this post