ന്യൂഡൽഹി : ഇന്ത്യ ഈ വിശ്വത്തിന്റെ ഗുരുവാണെന്ന് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. യുക്രെയ്ൻ ഉദ്യോഗസ്ഥരെ ബഹുരാഷ്ട്ര ഫോറത്തിലേക്ക് ക്ഷണിച്ചുകൊണ്ട് യുദ്ധത്തിൽ തകർന്ന രാജ്യത്തെ പ്രതിസന്ധി ഉയർത്തിക്കാട്ടാൻ ജി20 അദ്ധ്യക്ഷസ്ഥാനം ഉപയോഗിക്കണമെന്ന് എമിൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സന്തോഷവാനാണെന്ന് എമിൻ ധപറോവ പറഞ്ഞു.
വിശ്വഗുരു എന്ന നിലയിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനും യുദ്ധം അവസാനിപ്പിക്കാനും സാധിക്കും. ജി 20 പരിപാടിയിലേക്ക് യുക്രെയ്ൻ ഉദ്യോഗസ്ഥരെ ക്ഷണിച്ചുകൊണ്ട് ഇന്ത്യക്ക് യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പ്രതിസന്ധി ലോകത്തിന്നമുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന് എമിൻ പറഞ്ഞു.
#WATCH | Delhi: "We see the role of India as 'Vishwaguru'…Sometimes we've country that chooses war instead of love, friendship. India as a Vishwaguru can play bigger & greater role, we welcome efforts to resolve the war": Deputy Minister of Foreign Affairs of Ukraine, Emine… pic.twitter.com/mqrjv9yX9G
— ANI (@ANI) April 11, 2023
“യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് ചർച്ച ചെയ്യുന്നത് അസാധ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാരണം അത് ജി 20 യുടെ സാമ്പത്തിക വളർച്ചയിലും സമ്പദ്‌വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്നു. അതിനാൽ, ജി 20 യുടെ പരിപാടികളിൽ യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം പരിഗണിക്കണം. യുക്രെയ്ൻ ജനതയ്ക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങളുടെ പ്രസിഡന്റും തയ്യറാണ്,” അവർ പറഞ്ഞു.
Discussion about this post