കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളന വാർത്തയിൽ നില തെറ്റി സിപിഎം. സമ്മേളനത്തെ മറകടക്കാൻ റാലിയ്ക്ക് മുമ്പായി തിരുവനന്തപുരത്ത് യൂത്ത് റാില സംഘടിപ്പിക്കാൻ തീരുമാനമായി. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സുപ്രധാന തീരുമാനം.
പാർട്ടിയുടെയോ ഡിവൈഎഫ്‌ഐയുടെയോ ബാനറിലായിരിക്കും റാലി സംഘടിപ്പിക്കുക. വൻ യുവജന പങ്കാളിത്തമാണ് കണക്കുകൂട്ടുന്നത്. കൊച്ചിയിൽ 25നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനം. ഇതിന് പ്രതിരോധം തീർക്കണമെന്നാണ് സിപിഐഎം തീരുമാനം. ദേശീയ നേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
അതേസമയം യുവം’ സമ്മേളനത്തിൽ അതിഥികളായി കന്നട നടൻമാരായ കെജിഎഫ് നായകൻ യഷും ഋഷഭ് ഷെട്ടിയും ക്രിക്കറ്റർ രവീന്ദ്ര ജെഡേജയും അതിഥികളായി എത്തും. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരള സംഘടിപ്പിക്കുന്ന പരിപാടിയിൽ അനിൽ ആന്റണി ഉൾപ്പടെയുള്ളവർ പങ്കെടുക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജി20 അംഗ രാജ്യങ്ങളുടെ യുവകൂട്ടായ്മയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കേരളത്തിലെ 17-നും 35-നും ഇടയിൽ പ്രായമുള്ള വ്യത്യസ്ത മേഖലയിൽ നിന്നുമുള്ള യുവതീയുവാക്കളുമായി പരിപാടിയിൽ പ്രധാനമന്ത്രി സംവദിക്കും
Discussion about this post