ന്യൂഡൽഹി : രാജ്യത്തിന്റെ കയറ്റുമതിയിൽ കുതിപ്പ് രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ആറ് ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് വർദ്ധിച്ചിരിക്കുന്നത്, ഏകദേശം 36000 കോടി രൂപ.
ചരക്കുകളുടെയും സർവീസുകളുടെയും കയറ്റുമതി 2021-22 ലെ 676 ബില്യണിൽ നിന്ന് 2022-23 ൽ 14 ശതമാനം വർധിച്ച് 770 ബില്യൺ ഡോളറിലെത്തിയതായും അദ്ദേഹം പറഞ്ഞു.
2022-23 ലെ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യൺ ഡോളറായി ഉയർന്നു. മുൻ വർഷത്തേക്കാൾ 14 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2020-21 ലെ 500 ബില്യൺ ഡോളറിൽ നിന്ന് എക്കാലത്തെയും ഉയർന്ന റെക്കോർഡായി- 2021-22 ൽ 676 ബില്യൺ ഡോളർ വരെയെത്തിയെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22 ലെ 254 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 27.16 ശതമാനം വർധിച്ച് 323 ബില്യൺ ഡോളറായി. ഇത് നമ്മുടെ അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post