ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഖത്തർ അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ സഹായവും നയതന്ത്ര പിന്തുണയും നൽകി വരുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
തടവിൽ കഴിയുന്ന 8 നാവികസേന മുൻ ഉദ്യോഗസ്ഥരുടെ കേസ് ഖത്തർ കോടതി മെയ് മാസത്തിലാണ് ഇനി പരിഗണിക്കുന്നത്. ഉദ്യോഗസ്ഥരുടെ മോചനത്തിനായി ഇന്ത്യ എല്ലാ തലങ്ങളിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി ഖത്തറിലെ ഇന്ത്യൻ എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കേസിന്റെ അടുത്ത ഹിയറിംഗിന് മുൻപായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും അരിന്ദം ബഗ്ചി അറിയിച്ചു.
ഉദ്യോഗസ്ഥർക്കെതിരായ കുറ്റാരോപണത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അരിന്ദം ബഗ്ചി പറഞ്ഞു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി നോക്കുകയായിരുന്ന എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തർ അധികൃതർ തടവിലാക്കിയത്.
Discussion about this post