കാസർകോട്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു. മുതലപ്പാറ ജബരിക്കുളത്ത് മണിയാണ് മരിച്ചത്. മണിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ സുഗന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെങ്ങു കയറ്റ തൊഴിലാളിയായ മണി മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ ഇയാൾ സുഗന്ധിയെ മർദ്ദിക്കാറുമുണ്ടായിരുന്നു. ഇത്തരത്തിൽ മദ്യപിച്ച് എത്തിയ മണി സുഗന്ധിയുമായി വഴക്കിട്ടു. ഇതിനിടെ വെട്ടുകത്തിയെടുത്ത് സുഗന്ധിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ചു കിടക്കുന്ന സുഗന്ധിയെ കണ്ട മണി ഭയന്ന് ആത്മഹത്യ ചെയ്തു. സാരമായി പരിക്കേറ്റ സുഗന്ധി മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post