വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനം. അലാസ്കയിലെ കാന്റ്വെല്ലിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ ഭൂചലനത്തിന്റെ തീവ്രത 3.2 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ഭൂചലനം.
ഭൗമോപരിതലത്തിൽ നിന്നും 49.3 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.











