കൊൽക്കത്ത : വിമാനത്തിന്റെ മുൻവശത്തെ വിന്റ് ഷീൽഡിൽ വിളളൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ സൗദി അറേബ്യൻ എയർലൈൻസിന്റെ കാർഗോ വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്.
നാല് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിൻഡ്ഷീൽഡിന് വിള്ളൽ ഉണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ പൈലറ്റ് നിർബന്ധിതനാകുകയായിരുന്നു. ശനിയാഴ്ച രാവിലെ 11:37 ഓടെ ഇതിനുള്ള നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12:02 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
Discussion about this post