Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

നിരവധി കൊലപാതകങ്ങൾ; നൂറിലധികം ക്രിമിനൽ കേസുകൾ; എം.എൽ.എയും എം.പിയുമായി 20 വർഷം; ആതിഖിന്റെ കൊടും ക്രിമിനൽ ഗ്യാംഗ് മണ്ണടിയുമ്പോൾ

by Brave India Desk
Apr 16, 2023, 10:39 am IST
in Special, India
Share on Facebook
Tweet
WhatsApp
Telegram

നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതി; അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ചു വട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരൻ, സമാ‌ജ് വാദിപാർട്ടി ടിക്കറ്റിൽ 2004 ൽ ലോക്സഭയിലേക്ക് ‌. പിന്നീട് തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയങ്ങൾ. ഒടുവിൽ യോഗി ഭരണത്തിൽ ഗുണ്ടാ സാമ്രാജ്യത്തിന്റെ തകർച്ച .. ഉത്തർപ്രദേശിനെ വിറപ്പിച്ച കൊടും ക്രിമിനൽ ആതിഖ് അഹമ്മദും സഹോദരൻ അഷറഫും  വെടിയേറ്റ് മരിച്ചതോടെ അവസാനിക്കുന്നത് ഉത്തർ പ്രദേശിനെ ചോരയിൽ മുക്കിയ ഒരു ക്രിമിനൽ കുടുംബത്തിന്റെ തേർവാഴ്ച്ചകളാണ്.

പതിനേഴാം വയസ്സിൽ കൊലപാതകത്തോടെയായിരുന്നു ആതിഖ് അഹമ്മദ് കുറ്റകൃത്യത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. ഗ്യാംഗ്സ്റ്റർ നിയമത്തിന്റെ കീഴിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ആളായിരുന്നു ആതിഖ്. പിന്നീട് പ്രയാഗ് രാജ് മേഖലയെ വിറപ്പിച്ച ഗുണ്ടാത്തലവനും മാഫിയ ഡോണും ഒപ്പം രാഷ്ട്രീയ പ്രവർത്തനവും. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ആതിഖ് മാറി. തന്റെ കുടുംബത്തേയും  ക്രിമിനൽ പ്രവർത്തനങ്ങളുടെ  ഭാഗമാക്കിയതോടെ ആർക്കും തൊടാനാകാത്ത ഉയരത്തിലേക്ക് ഇയാൾ വളർന്നു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

1989 മുതൽ 2004 വരെ അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയി. ആദ്യത്തെ മൂന്ന് പ്രാവശ്യം സ്വതന്ത്രനായും പിന്നെ സമാജ് വാദി പാർട്ടി ടിക്കറ്റിലും അതിനു ശേഷം അപ്നാദളിന്റെ ഭാഗമായും ആതിഖ് വിജയിച്ചു. ഇതിൽ പലപ്പോഴും ജയിലിൽ കിടന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2004 ൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ഫു‌ല്പൂരിൽ വിജയിച്ച് എം.പിയായി. പിന്നീട് പലവട്ടം മത്സരിച്ചെങ്കിലും ആതിഖിന് വിജയിക്കാനായില്ല.

2004 ൽ ആതിഖ് രാജിവെച്ച ഒഴിവിൽ അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പാണ് ഈ കൊടും ക്രിമിനൽ ഗ്യാംഗിന്റെ വിധി നിർണയിച്ചത്. ആതിഖിന്റെ സഹോദരൻ അഷറഫിനെ ബി.എസ്.പി സ്ഥാനാർത്ഥിയായ രാജു പാൽ പരാജയപ്പെടുത്തി. തന്റെ സാമ്രാജ്യത്തിൽ ഒരു തോൽവി ആതിഖിന് സഹിക്കാൻ കഴിഞ്ഞില്ല. രാജുപാലിനെ കൊലപ്പെടുത്തിയായിരുന്നു അയാൾ തോൽവിയുടെ കണക്ക് തീർത്തത്. കൊലക്കേസിൽ സഹോദരനൊപ്പം പ്രതിയായ ആതിഖ് കീഴടങ്ങിയെങ്കിലും രാഷ്ട്രീയ പിന്തുണയുടെ ബലത്തിൽ ജയിലിലും പുറത്തുമൊക്കെയായി തന്റെ സാമ്രാജ്യത്തെ മുന്നോട്ട് നയിച്ചു. 2014 ൽ ശ്രാവസ്തി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2019 ൽ ജയിലിൽ കിടന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാനും ആതിഖ് മടിച്ചില്ല. ആകെ 855 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

2016ൽ  സാം ഹിഗ്ഗിൻബോതം സർവകലാശാലയിലെ അദ്ധ്യാപകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു ആതിഖ് അകത്തായത്.  2017 ൽ യോഗി സർക്കാർ ഭരണമേറ്റതോടെ ആതിഖ് ഗ്യാംഗിന്റെ കഷ്ടകാലവും ആരംഭിച്ചു. ഗുണ്ടകളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട യോഗി സർക്കാർ ആതിഖിനേയും ക്രിമിനൽ കുടുംബത്തേയും കൃത്യമായി പൂട്ടിത്തുടങ്ങി.കഴിഞ്ഞ ഫെബ്രുവരിയിൽ രാജു പാൽ കൊലക്കേസിലെ സാക്ഷി ഉമേഷ് പാലിനെയും അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരേയും  ആതിഖിന്റെ ഗ്യാംഗ് വെടിവെച്ച് കൊന്നു. നിയമസഭയിൽ ക്രമസമാധാന തകർച്ച ഉന്നയിച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റ കാര്യമേ പറഞ്ഞുള്ളു.. മാഫിയകളെ തകർത്തിരിക്കും. സംശയമില്ല

പിന്നീട് നടന്ന എൻകൗണ്ടറുകളിൽ ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളിൽ നാല് പേർ കൊല്ലപ്പെട്ടു. ഇതിൽ ആതിഖിന്റെ മകനും കൊടും ക്രിമിനലുമായ അസദും ഉൾപ്പെട്ടിരുന്നു.  പോലീസ് തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട ക്രിമിനലായിരുന്നു അസദ്. അസദ് വധത്തിനു ശേഷം അസ്വസ്ഥനായ ആതിഖ് അഹമ്മദ് യുപി പോലീസ് തന്നെ കൊല്ലുമെന്ന് പലതവണ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രയാഗ് രാജിൽ എത്തിച്ച് മെഡിക്കൽ ചെക്കപ് ചെയ്തതിനു ശേഷം പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന  ആതിഖിനേയും അഷറഫിനേയും മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേനെ എത്തിയ അക്രമികൾ ക്ലോസ് റേഞ്ചിൽ വെടിവെച്ച് കൊല്ലുകയായിരുന്നു.

പ്രയാഗ് രാജിനെ വിറപ്പിച്ച ക്രിമിനൽ കുടുംബത്തിന്റെ അടിവേരാണ് ഇതോടെ അറുക്കപ്പെട്ടത്.  എൻകൗണ്ടറുകൾ വ്യാജമാണെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ജന പിന്തുണ സർക്കാരിനൊപ്പമാണെന്നാണ്്രിപ്പോർട്ടുകൾ. എന്തായാലും ഉത്തർപ്രദേശിന്റെ മണ്ണിൽ ഇനി മാഫിയകൾ വളരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ജീവനും സ്വത്തിനും ക്രിമിനലുകളുടെ ഭീഷണിയില്ലാത്തെ ഒരു സംസ്ഥാനമായി ഉത്തർ പ്രദേശ് മാറാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്.

Tags: upyogi adityanathPrayagrajSPECIALAtiqe Ahmed
Share25
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies