ബെയ്ജിംഗ് : ഓഫീസിൽ നിന്ന് ഭാരിച്ച ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ട്രെയിനിൽ സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നിട്ടുണ്ടോ ? മിക്കയാളുകളും നേരിടേണ്ടി വരുന്ന സാഹചര്യം തന്നെയായിരിക്കും അത്. പലപ്പോഴും ”വീട്ടിൽ നിന്ന് ഒരു കസേര എടുത്തുകൊണ്ട് വന്നാൽ മതിയായിരുന്നു” എന്നും പലർക്കും തോന്നിപ്പോകും. എന്നാൽ അത്തരത്തിൽ വീട്ടിൽ നിന്ന് ചെയർ എടുത്തുകൊണ്ടുവന്ന് മെട്രോയിൽ ഇട്ട് ഇരുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ചൈനയിലാണ് സംഭവം. ഇരിക്കാനായി സ്വന്തമായൊരു സോഫ തോളിൽ തൂക്കിയിട്ട് കൊണ്ടാണ് യുവാവിന്റെ നടപ്പ്. സോഫയുമായി മെട്രോയിൽ കയറാൻ പോകുന്നതും അത് അവിടെയിട്ട് ഇരിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാനാകും. ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ സ്ഥിരമായി ട്രെയിനില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത് എന്ന് യുവാവ് പറഞ്ഞു.
മെട്രോ സ്റ്റാഫ് അംഗങ്ങളുടെ അനുമതിയോടെയാണ് സോഫ പ്ലാറ്റ്ഫോമിലും മെട്രോയ്ക്കുള്ളിലും കയറ്റുന്നത്. തോളിൽ തൂക്കിയിടാൻ സാധിക്കുന്ന ഭാരം കുറഞ്ഞ സോഫ ഒരു ഡിസൈനർ ചെയ്ത് തന്നതാണെന്നും യുവാവ് പറയുന്നു.
Discussion about this post