മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വെടിവെയ്പിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. തോക്കുധാരിയായ അക്രമി പ്രദേശത്തെ ഒരു പൊതു നീന്തൽ കുളത്തിന് സമീപം കടന്നുചെല്ലുകയും വെടിയുതിർക്കുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഒരു കടയും സുരക്ഷാ ക്യാമറകളും മോണിട്ടറും ഉൾപ്പെടെ ഇയാൾ തകർത്തു. ഗുവാനാജോട്ടോയിലെ കോർട്ടാസർ നഗരത്തിലായിരുന്നു സംഭവം. അക്രമിയെ പിടികൂടാൻ സുരക്ഷാസേനയും സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ആളുകൾ പരിഭ്രാന്തരായി നീന്തൽ വേഷങ്ങളിൽ കുട്ടികളെ ചേർത്തുപിടിച്ച് അലമുറയിടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മെക്‌സിക്കോയിലെ പ്രധാന കാർഷിക, ഫാക്ടറി
ഉൽപാദന കേന്ദ്രം ആണ് ഗുവാനാജോട്ടോ. നിരവധി കാർ നിർമാതാക്കൾക്ക് ഇവിടെ ഫാക്ടറികൾ ഉണ്ട്.
അക്രമിക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും എത്രയും വേഗം പിടികൂടാനാകുമെന്നും സുരക്ഷാസേന പ്രതീക്ഷ പ്രകടിപ്പിച്ചു.










Discussion about this post