ന്യൂഡൽഹി : 2023ലെ മലേഷ്യൻ ഇൻവിറ്റേഷണൽ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ വേദാന്ത് മാധവൻ നീന്തലിൽ അഞ്ച് സ്വർണം നേടിയതിൽ സന്തോഷവും പങ്കുവെച്ച് നടൻ ആർ മാധവൻ. ഹൃദയസ്പർശിയായ സന്ദേശത്തോടൊപ്പം മകന്റെ ചിത്രങ്ങളും മാധവൻ ട്വിറ്ററിൽ പങ്കുവെച്ചു.
” ദൈവകൃപയുടെയും നിങ്ങളുടെ എല്ലാ ആശംസകളുടെയും ഫലമായി ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം ലഭിച്ചു. 50, 100, 200, 400, 1500 മീറ്റർ നീന്തലിലാണ് വേദാന്ത് വിജയം നേടിയത്. ഇതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു” മാധവൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
https://twitter.com/ActorMadhavan/status/1647570048285040641?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1647570048285040641%7Ctwgr%5E5906ec4d5cb5cd8612629188d6bfe5de886559b1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Fsports-news%2Fother-sports%2Fr-madhavan-beaming-with-pride-as-son-vedaant-wins-5-gold-medals-for-india-very-grateful-articleshow.html
ഇന്ത്യയിലും വിദേശത്തുമുള്ള ടൂർണമെന്റുകളിൽ മെഡലുകൾ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുന്നതിൽ മുൻനിരയിലാണ് വേദാന്ത്. ഫെബ്രുവരിയിൽ നടന്ന ഖേലോ ഇന്ത്യ 2023 മത്സരത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് 100 മീറ്റർ, 200 മീറ്റർ, 150 മീറ്റർ ഇനങ്ങളിൽ മൂന്ന് സ്വർണ്ണ മെഡലുകളും 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിൽ രണ്ട് വെള്ളി മെഡലുകളും നേടിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിലും വേദാന്ത് വിജയം കൈവരിച്ചിരുന്നു.
Discussion about this post