ചണ്ഡീഗഡ്: പഞ്ചാബിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പഞ്ചാബ് ബിജെപി എസ്‌സി മോർച്ച ജനറൽ സെക്രട്ടറി ബൽവീന്ദർ ഗിലിന് ആണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിലായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാത സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്താണ് വെടിയേറ്റത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. വീട്ടുകാർ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. പൂർണ ആരോഗ്യവാനായാൽ അദ്ദേഹത്തെ വീട്ടിലേക്ക് വിടും. അദ്ദേഹത്തിന്റെ വീട്ടുകാരുടെ പരാതിയിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
Discussion about this post