Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഏഴ് മണിക്കൂർ എട്ട് മിനിട്ടിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ; ട്രയൽ റണിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത്; ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ

by Brave India Desk
Apr 17, 2023, 12:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസ് വിജയകരമായി ആദ്യഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കി. 12.19ഓടെയാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ഏഴ് മണിക്കൂറും എട്ട് മിനിറ്റും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലേക്ക് എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് വന്ദേഭാരതിനെ സ്വീകരിക്കാനായി കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തുന്ന ഏറ്റവും വേഗതയുള്ള രാജധാനി എക്‌സ്പ്രസിനെ അപേക്ഷിച്ച് ഒരു മണിക്കൂറോളം നേരത്തെയാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നിലവിൽ ഏറ്റവും വേഗതയിലെത്തുന്നത് രാജധാനി എക്‌സ്പ്രസാണ്‌. ഏഴ് മണിക്കൂർ 57 മിനിട്ട് എടുത്താണ് രാജധാനി കണ്ണൂരിലെത്തുന്നത്. ട്രയൽ റണിൽ വേണ്ടി വന്നതിനെക്കാൾ കുറഞ്ഞ സമയത്തിനുള്ളിലാകും വന്ദേഭാരത് സർവീസ് നടത്തുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ യാത്രാസമയം ഇനിയും കുറയും.ഈ റൂട്ടിലെ മറ്റൊരു വേഗതയേറിയ ട്രെയിനായ ജനശതാബ്ദിയെക്കാള്‍ രണ്ട് മണിക്കൂര്‍ 25 മിനിട്ട് മുന്നെ വന്ദേഭാരത് എത്തും

പുലർച്ചെ 5.10നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. 50 മിനിറ്റിൽ കൊല്ലത്ത് എത്തിയ ട്രെയിൻ 7.28ന് കോട്ടയത്തും, 8.28ന് എറണാകുളം നോർത്ത് സ്‌റ്റേഷനിലും എത്തി. തൃശൂരിൽ 9.37നും കോഴിക്കോട് 11.17നുമാണ് വന്ദേഭാരത് എത്തിയത്. 2.30നുള്ളിൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ട്രെയിനിൽ പരീക്ഷണ ഓട്ടം നിരീക്ഷിക്കുന്നതിനായി കയറിയിട്ടുണ്ടായിരുന്നു.

Stories you may like

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ട്രെയിനുകളുടെ വേഗം, പാളങ്ങളുടെ ക്ഷമത തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് വിലയിരുത്തുന്നത്. ട്രെയിനിന്റെ ഷെഡ്യൂൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും റെയിൽവേ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകൾ, നിരക്കുകൾ എന്നിവയെല്ലാം റെയിൽവേയുടെ അറിയിപ്പിലുണ്ടാകും. ഈ മാസം 25ാം തിയതിയാണ് പ്രധാനമന്ത്രി ഔദ്യോഗികമായി വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്യുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളാണ് വന്ദേഭാരതിന്റെ സ്റ്റോപ്പായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾക്ക് ശുപാർശ ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒന്നോ രണ്ടോ സ്റ്റോപ്പുകൾ കൂടുതലുണ്ടാകുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ വന്ദേഭാരതിന്റെ യാത്രാസമയം ആറ് മിനിട്ട് കൂടി കൂടും. കേരളത്തിൽ എല്ലാ സ്റ്റോപ്പും 3 മിനിറ്റാണ്. ഓട്ടമാറ്റിക് വാതിലുകൾ അടയാനും തുറക്കാനും വേണ്ട സമയം കൂടി ചേർത്താണ് 3 മിനിറ്റ് നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂരും ഷൊർണൂരുമാണ് സ്റ്റോപ്പുകൾ ലഭിക്കാൻ സാധ്യതയുള്ള സ്റ്റേഷനുകൾ.

 

Tags: Trial runpm modivande bhartkannurthiruvananthapuram
Share1TweetSendShare

Latest stories from this section

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies