Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

തുമ്മല്‍ ഒരു രോഗമാണോ, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവായി തുമ്മാറുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

by Brave India Desk
Apr 17, 2023, 12:43 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

രാവിലെ എഴുന്നേറ്റുകഴിഞ്ഞാല്‍ നിര്‍ത്താതെ നിരവധി തവണ തുമ്മുന്ന പതിവുണ്ടോ, പേടിക്കേണ്ട, നിങ്ങള്‍ ഒറ്റയ്ക്കല്ല. എഴുന്നേറ്റുകഴിഞ്ഞാല്‍ നിര്‍ത്താതെ തുമ്മുന്നുവെന്ന പരാതി നിരവധിപേര്‍ക്കുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ ഇഎന്‍ടി സര്‍ജനായ ഡോ. അനാമികയും ഗുഡ്ഗാവിലെ സികെ ബിര്‍ള ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍, പള്‍മണോളജി വിഭാഗം മേധാവി ഡോ.കുല്‍ദീപ് കുമാര്‍ ഗ്രോവറും ഇതിന് നല്‍കുന്ന വിശദീകരണം നോക്കാം.

മൂക്കിനുള്ളില്‍ അസ്വസ്ഥയുണ്ടാക്കുന്നവയെ പുകച്ച് പുറത്താക്കുന്നതിനുള്ള ശരീരത്തിന്റെ ഏറ്റവും ശക്തമായ പ്രതികരണമാണ് തുമ്മല്‍. ഉറങ്ങുമ്പോള്‍ പൊടി, വായുവിലെ സൂക്ഷ്മമാലിന്യങ്ങള്‍, കിടക്കയിലെ ചെറുനാരുകള്‍, ഫംഗസുകള്‍, ചെറുപ്രാണികള്‍, ഗന്ധങ്ങള്‍ തുടങ്ങി അലര്‍ജിയുണ്ടാക്കുന്ന പലതരത്തിലുള്ള സാധനങ്ങള്‍ക്ക് നടുവിലാണ് നമ്മള്‍ കിടക്കുന്നത്. ഇതെല്ലാം ശ്വാസോച്ഛാസത്തിലൂടെ നമ്മുടെ മൂക്കിലെത്താന്‍ സാധ്യത കൂടുതലാണ്. ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഇവയെ പുറന്തള്ളാനുള്ള ശരീരത്തിന്റെ ശ്രമമാണ് തുമ്മലായി രൂപമെടുക്കുന്നത്. ഇത് ശരീരത്തിന്റെ തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

തുമ്മുമ്പോള്‍ മൂക്കിനുള്ളിലെ അനാവശ്യവസ്തുക്കള്‍ നീക്കാനാണ് ശരീരം ശ്രമിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു ശരീരിക പ്രക്രിയയാണ്. അലര്‍ജിക് റിനിറ്റിസ് എന്നാണ് വൈദ്യശാസ്ത്രപരമായി തുമ്മല്‍ അറിയപ്പെടുന്നത്. പെട്ടെന്ന് തുമ്മിയാല്‍ ഓര്‍ക്കുക, മൂക്കിലോ മൂക്കിന് പിറകിലെ നാസോഫാരിംഗ്‌സിലോ പൊടിയോ പുകയോ മറ്റെന്തെങ്കിലും അന്യവസ്തുക്കളോ കയറിയിരിക്കുന്നുണ്ടാകും.

ഇതുകൂടാതെ, താപനിലയില്‍ മാറ്റമുണ്ടായാലും തുമ്മലുണ്ടാകും. ഉറങ്ങുമ്പോള്‍ ആവശ്യത്തിന് ചൂടുള്ള, നല്ല അന്തരീക്ഷത്തിലാകും നമ്മള്‍ കിടക്കുക. എന്നാല്‍ എഴുന്നേല്‍ക്കുമ്പോള്‍ താപനില കുറയാനും തണുപ്പുണ്ടാകാനും സാധ്യതയുണ്ട്. ഉത് തുമ്മലിന് കാരണമാകും. ഇനി എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഉറങ്ങുന്നതെങ്കില്‍ വരണ്ട വായു ആയിരിക്കും അവിടെയുണ്ടാകുക. ഇതും തുമ്മലിന് കാരണമാകും. സൈനസൈറ്റിസോ മൂക്കുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കോ ആയിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവപ്പെടുക.

പ്രകാശമേല്‍ക്കുന്നത് ചിലരില്‍ തുമ്മലിന് കാരണമാകാറുണ്ട്. ഫോട്ടിക് സ്‌നീസ് റിഫ്‌ളെക്‌സ് എന്നാണ് ഇതറിയപ്പെടുന്നത്. തീവ്രമായ വെളിച്ചം, സൂര്യപ്രകാശം എന്നിവയേറ്റാല്‍ തുമ്മല്‍ ഉണ്ടാകുന്ന പ്രശ്‌നമാണിത്. ഇത് നിയന്ത്രിക്കുക വളരെ പ്രയാസകരമാണ്.

രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള തുമ്മലില്‍ നിന്ന് എങ്ങനെ രക്ഷ നേടാം?

കിടക്കയും തലയിണയും കിടക്കവിരിയും തലയിണക്കവറുമെല്ലാം പൊടിയൊന്നുമില്ലാതെ വൃത്തിയുള്ളവയാണെന്ന് ഉറപ്പുവരുത്തുക. തണുപ്പുള്ള സ്ഥലങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചൂടുള്ള അന്തരീക്ഷത്തില്‍ നിന്ന് പെട്ടെന്ന് തണുപ്പിലേക്ക് പോകാതിരിക്കുക.

Tags: Sneezingphotic sneeze reflexallergic rhinitis
Share1
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies