ബംഗളൂരു : പോപ്പുലർ ഫ്രണ്ട് കലാപത്തിൽ ആക്രമണത്തിനിരയായ എം.എൽ.എക്ക് സീറ്റ് നൽകാതെ കോൺഗ്രസ്. പുലകേശിനഗർ മണ്ഡലത്തിലെ എം.എൽ.എ ആയ ശ്രീനിവാസ മൂർത്തിക്കാണ് കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. ഇതോടെ എം.എൽ.എ സ്ഥാനം രാജിവെച്ചതായി മൂർത്തി ട്വിറ്ററിൽ കുറിച്ചു.
ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ നവീൻ എന്നയാൾ മുഹമ്മദ് നബിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ച് മത തീവ്രവാദികൾ വൻ കലാപമാണ് ബംഗളൂരുവിൽ നടത്തിയത്. പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ശ്രീനിവാസ് മൂർത്തിയുടെ വീട് തകർക്കുകയും ചെയ്തു. എന്നാൽ ഹിന്ദു ദൈവത്തെ അവഹേളിച്ചതിന് മറുപടി കൊടുക്കുക മാത്രമാണുണ്ടായതെന്നും വാദങ്ങൾ ഉയർന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ അതിനു ശേഷവും കലാപം ശക്തമാവുകയായിരുന്നു.
കലാപത്തിൽ മൂന്ന് പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നൂറോളം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്ന് ശ്രീനിവാസ മൂർത്തി വ്യക്തമാക്കി. പാർട്ടി പുറത്തിറക്കിയ മൂന്നു ലിസ്റ്റുകളിലും താനില്ല. ഇത് തന്നെയും തന്റെ മണ്ഡലത്തിലെ ജനങ്ങളേയും വിഷമിപ്പിച്ചു. അതാണ് രാജിവെക്കുന്നതെന്ന് ശ്രീനിവാസ മൂർത്തി വ്യക്തമാക്കി. അതേസമയം ഹിന്ദുവിരുദ്ധൻ അല്ലാത്തതിനാലാണ് കോൺഗ്രസ് മൂർത്തിക്ക് സീറ്റ് നൽകാഞ്ഞതെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ എം.പി ചൂണ്ടിക്കാട്ടി.
Discussion about this post