തലശ്ശേരി; ബിജു മേനോനും ആസിഫ് അലിയും ഒരിടവേളക്ക് ശേഷം തുല്യപ്രാധാന്യത്തിൽ വരുന്ന ചിത്രത്തിന്റെ പൂജ നടന്നു. തലശ്ശേരിയിൽ നടന്ന പൂജയിൽ ബിജുമേനോനും മറ്റ് താരങ്ങളും പങ്കെടുത്തു. പൂർണമായും ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ സംവിധായകൻ ജിസ് ജോയിയാണ്.
ദിലീഷ് പോത്തൻ, മനോജ് കെ. യു, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേഷ് (നായാട്ട് ഫെയിം), അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതരായ ശരത് – ആനന്ദ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായണും സിജോ സെബാസ്റ്റ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഈ.എസ്, കലാസംവിധാനം: അജയൻ മങ്ങാട്, വസ്ത്രാലങ്കാരം: ജിഷാദ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ.












