ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ വരുമാനം 25 ശതമാനം വർദ്ധിച്ച് 2.40 ലക്ഷം കോടി രൂപയായതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 49,000 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ ചരക്ക് വരുമാനവും വർദ്ധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധനവോടെ വരുമാനം 1.62 ലക്ഷം കോടിയിലെത്തി. ഇന്ത്യൻ റെയിൽവേയുടെ യാത്രിക വരുമാനം സർവകാല റെക്കോർഡായ 61 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 63,300 കോടി രൂപയാണ വർദ്ധനവെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2022-23 സാമ്പത്തിക വർഷത്തെ ഇന്ത്യൻ റെയിൽവേയുടെ ചരക്ക്- യാത്രേതര വരുമാനം 5,951 കോടി രൂപയാണ്. മുൻ വർഷം ഇത് 4,899 കോടിയായിരുന്നു. 21 ശതമാനമാണ് വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തെ ഇന്ത്യൻ റെയിൽവേയുടെ ആകെ വരുമാനം 2,39,892 കോടി രൂപയാണ്. 2021-22 കാലയളവിൽ ഇത് 1,91,367 കോടി രൂപയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post