ഒന്ന് നോക്കിയാൽ കണ്ണെടുക്കാനാവാത്ത അത്ര ഭംഗി,മഴവിൽ നിറങ്ങളിൽ സുന്ദരൻ.. കണ്ടാൽ ഒന്ന് ഓമനിക്കാൻ തോന്നുമെങ്കിലും പ്ലീസ് തൊടരുത്, തൊട്ടാൽ വിവരമറിയും, കൊടും വിഷമാണ്, കൊടും വിഷം … പറഞ്ഞുവരുന്നത് മദ്ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന പോയിസൺ ഡാർട്ട് ഫ്രോഗിനെ കുറിച്ചാണ്. പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമാകുന്ന ഇവയ്ക്ക് ആരോ പോയിസൺ ഫ്രോഗ് എന്നും വിളിപ്പേരുണ്ട്.
അതായത് കണ്ണഞ്ചിപ്പിക്കുന്ന ഇവയുടെ നിറം അപകട ഭീഷണിയാണെന്ന് സാരം. ജന്തുലോകത്ത് നിറപ്പകിട്ടെന്നാൽ അപകടം എന്ന അർത്ഥം കൂടിയുണ്ടെന്ന് ഒന്ന് കൂടി ഉറപ്പിക്കുന്ന അഡാർ ഐറ്റം. ഈ തവളയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.50 ലക്ഷം രൂപയാണ് വിലയെന്ന് കൂടി അറിയുമ്പോൾ ജന്തുലോകത്തെ ഒരു വിഐപിയാണ് പോയിസൺ ഡാർട്ട് ഫ്രോഗെന്ന മനസിലാവും. എന്താണിത്ര വിലയെന്നല്ലേ പല കോടീശ്വരന്മാരും ഇവയെ വീടുകളിൽ പെറ്റായി വളർത്തുന്നുണ്ടത്രേ.
ഈച്ചയെയും പ്രാണിയെയും അകത്താക്കുന്ന ഈ തവള ഉത്പാദിപ്പിക്കുന്ന വിഷത്തെ ബാട്രാചോട്ടോക്‌സിൻ എന്ന് വിളിക്കുന്നു, ഇത് പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ വിഷവസ്തുക്കളിൽ ഒന്നാണെന്ന ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു. പോയിസൺ ഡാർട്ട് ഫ്രോഗിലെ ഗോൾഡൺ പോയിസൺ ഡാർട്ട് ഫ്രോഗ് ആണ് കൂട്ടത്തിലെ ഏറ്റവും അപകടകാരി. പത്ത് മുതിർന്ന മനുഷ്യനെ കൊല്ലാനുള്ള ശക്തിയുണ്ട് ഇവയുടെ വിഷത്തിന്.
https://www.youtube.com/watch?v=D6AWz2XSm9A
രസകരമെന്നു പറയട്ടെ, വിഷ ഡാർട്ട് തവളയുടെ എല്ലാ ഇനങ്ങളും വിഷാംശമുള്ളവയല്ല. ചർമ്മത്തിന്റെ വിഷാംശം അവരുടെ ഭക്ഷണത്തെയും പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി 2.5 സെന്റിമീറ്ററിൽ താഴെയാണ് ഇതിന്റെ വലിപ്പം .കറുപ്പ്, നീല, പച്ച, ഓറഞ്ച്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിൽ ഇത് കാണപ്പെടുന്നു. പോയിസൺ ഡാർട്ട് തവളയുടെ തിളക്കമുള്ള നിറങ്ങൾ വേട്ടക്കാർക്കുള്ള മുന്നറിയിപ്പാണ്, അതായത് തൊടരുത് ഞങ്ങൾ അപകടകാരികളാണെന്നുള്ള മുന്നറിയിപ്പ്.
ആളൊരു ഭീകരാനാണെങ്കിലും ആവാസ വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ കാരണം ഇവ ഇപ്പോൾ കടുത്ത വംശനാശഭീഷണി നേരിടുകയാണ്. സുന്ദരൻ തവളകളെ കാട്ടിലെ ഗോത്രവർഗക്കാർ ആയുധമാക്കി ഉപയോഗിക്കുന്നതും ഇവയുടെ എണ്ണ കുറവിന് കാരണമാകുന്നു. വംശനാശഭീഷണികാരണം മദ്ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവയെ വേട്ടയാടുന്നതും വളർത്തുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്.
Discussion about this post