പട്ന : ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ വീണ്ടും അശ്ലീല പരസ്യം സംപ്രേക്ഷണം ചെയ്യപ്പെട്ടു. ഭഗൽപൂർ റെയിൽവേ സ്റ്റേഷന് സമീപം അംബേദ്കർ ചൗക്കിലാണ് സംഭവം. തുടർന്ന് ഗൽപൂർ ജില്ലാ ഭരണകൂടം ഉടൻ നടപടിയെടുക്കുകയും പ്രദർശന ബോർഡ് നീക്കം ചെയ്യുകയും ചെയ്തു.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധത്കരിക്കുന്നതിനായി നഗരത്തിലെ ചില സ്ഥലങ്ങളിൽ എൽഇഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ഡിസ്പ്ലേ ബോർഡും ഒരു കൺട്രോൾ റൂമിൽ നിന്നാണ് പ്രവർത്തിപ്പിച്ചിരുന്നത്. ബോധവത്കരണത്തിനായി വെച്ചിരുന്ന ഈ സ്ക്രീനിൽ 10 മിനിറ്റോളം നേരമാണ് അശ്ലീല പരസ്യം സംപ്രേക്ഷണം ചെയ്തത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് ഹാക്ക് ചെയ്യപ്പെട്ടതാകാം എന്നാണ് ആരോപണം.
വിവരം ലഭിച്ചയുടൻ എസ്ഡിഒ ധനഞ്ജയ് കുമാറും ഡിഎസ്പി അജയ് കുമാർ ചൗധരിയും സ്ഥലത്തെത്തി. സ്‌ക്രീൻ നീക്കം ചെയ്യാനും കണക്ഷൻ റദ്ദാക്കാനും പോലീസ് ഉത്തരവിടുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ ഇത് ആദ്യമായിട്ടല്ല ഇത്തരത്തിൽ അശ്ലീല ദൃശ്യങ്ങൾ പരസ്യമായി എൽഇഡി സ്ക്രീനുകളിൽ പ്രദർശിപ്പിക്കപ്പെടുന്നത്. നേരത്തെ മാർച്ച് 20 ന് പട്‌ന ജംഗ്‌ഷനിലെ എൽഇഡി സ്‌ക്രീനുകളിൽ ഒരു അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് യാത്രക്കാർ ഗവൺമെന്റ് റെയിൽവേ പോലീസിനും (ജിആർപി) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും (ആർപിഎഫ്) പരാതി നൽകി. ഇതോടെയാണ് നടപടിയെടുത്തത്.
Discussion about this post