കൊല്ലം; കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമാണ് റെയ്ഡ് നടത്തുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. കൊറ്റംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്.












