പത്തനംതിട്ട: 13 കാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി. പിതാവിന് 78 വർഷം കഠിന തടവിനും 2,75,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ പക്ഷം മൂന്നരവർഷം അധികതടവും അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.
പ്രതിയുടെ അമിത മദ്യപാനവും ദേഹോപദ്രവവും കാരണം പെൺകുട്ടിയുടെ അമ്മ നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് വീടുവീട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതാഅച്ഛമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പ്രതി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.
ഒരുഅവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. എതിർക്കാൻ ശ്രമിച്ച കുട്ടിയുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശംയം തോന്നിയ പിതൃസഹോദരി അദ്ധ്യാപകരെ വിവരമറിയിച്ചു. അദ്ധ്യാപകർ കാര്യമന്വേഷിച്ചതിൽ നിന്നാണ് പിതാവിന്റെ ക്രൂരത പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്.












