അഹമ്മദാബാദ്: ഗോധ്രാനന്തര കലാപത്തിലെ നരോദ ഗാം കേസിൽ ബിജെപി- സംഘപരിവാർ നേതാക്കൾ ഉൾപ്പെടെ 68 പ്രതികളെയും കോടതി വെറുതെവിട്ടു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് കുറ്റാരോപിതരെ മോചിപ്പിച്ചത്. 2022ലെ ഗോധ്രാനന്തര കലാപത്തിനിടെ ഗുജറാത്തിലെ നരോദ ഗാമിൽ മുസ്ലീം സമുദായത്തിലെ 11 പേർ കൊല്ലപ്പെട്ടു എന്നതായിരുന്നു കേസ്.
ഗുജറാത്ത് മുൻ മന്ത്രി മായ കൊഡ്നാനി, ബജരംഗ് ദൾ മുൻ നേതാവ് ബാബു ബജ്രംഗി എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് കോടതി വെറുതെവിട്ടത്. 7 ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. കുറ്റാരോപിതർക്കെതിരായ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപം, നരഹത്യ എന്നീ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരെ കേസിൽ ഡിഫൻസ് സാക്ഷികളായി വിസ്തരിച്ചിരുന്നു. കൂട്ടക്കൊല നടക്കുമ്പോൾ മായ കോഡ്നാനി സോല സിവിൽ ആശുപത്രിയിൽ ആയിരുന്നുവെന്ന് അമിത് ഷാ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മൂന്ന് ജഡ്ജിമാരാണ് കേസിൽ അന്തിമവാദം കേട്ടത്. നരോദ പാട്യ കൂട്ടക്കൊല കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടിരുന്ന മായ കോഡ്നാനിയെ, പിന്നീട് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
Discussion about this post