കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് പാളയം ഇമാം ഉൾപ്പെടെയുള്ള ഇസ്ലാമിക പണ്ഡിതർ അറിയിച്ചു. ഇതോടെ റംസാനിൽ മുപ്പത് നോമ്പ് ദിനങ്ങൾ പൂർത്തിയാക്കിയായിരിക്കും വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുക.
റംസാനിൽ അഞ്ച് വെള്ളിയാഴ്ചകൾ പൂർത്തിയാക്കാനുള്ള സാഹചര്യം ഇതോടെ വിശ്വാസികൾക്ക് കൈവന്നിരിക്കുന്നതായി വിവിധ ഇസ്ലാമിക പണ്ഡിതർ അറിയിച്ചു.












