Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

ഒരിക്കൽ അവഗണിച്ചവരുടെ കയ്യടികൾ ഏറ്റുവാങ്ങിയ മിസ്റ്റർ ബീൻ

ബ്രിട്ടനിലെ എണ്ണപ്പെട്ട സമ്പന്നരില്‍ പ്രമുഖനായ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 8000 കോടിക്ക് മുകളില്‍ വരും.

by Brave India Desk
Apr 21, 2023, 10:38 pm IST
in Special
Share on FacebookTweetWhatsAppTelegram


മിസ്റ്റര്‍ ബീന്‍ എന്ന കോമഡി കഥാപാത്രത്തെ അറിയാത്തവര്‍ ഉണ്ടാകില്ല.ആരാധക ലക്ഷങ്ങള്‍ കയ്യടികളോടെ സ്വീകരിക്കുന്ന മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് പിന്നില്‍ അവഗണനയുടെ കാതങ്ങള്‍ താണ്ടിയ റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന നടന്റെ പച്ചയായ ജീവിതവും കൂടെയുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കഥയാണ്

ഇന്ന് കുട്ടികളുള്ള വീടുകളിലെ സ്ഥിരം സാന്നിധ്യമാണ് മിസ്റ്റര്‍ ബീന്‍. ടിവി സീരീസ് ആയി വന്ന മിസ്റ്റര്‍ ബീന്‍ ജനപ്രീതി വര്‍ധിച്ചതോടെ കാര്‍ട്ടൂണ്‍ സീരീസ് ആയും സംപ്രേക്ഷണം ആരംഭിച്ചു. കാര്‍ട്ടൂണായും കളിപ്പാട്ടമായും ഇന്ന് വിപണിയില്‍ സജീവമായ ഈ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ അടുത്തറിഞ്ഞവര്‍ വളരെ കുറവാണ്. യുകെ സ്വദേശിയായ റൊവാന്‍ അറ്റ്കിന്‍സണ്‍ ആണ് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രമായി ജനമനസുകളില്‍ ഇടം നേടിയിരിക്കുന്നത്.

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ആധുനിക ചാര്‍ളിചാപ്ലിന്‍ എന്ന പേരില്‍ നിറ സദസുകളുടെ കയ്യടികള്‍ ഏറ്റുവാങ്ങുമ്പോഴും ഒരിക്കല്‍ സദസ്സിനെ അഭിമുഖീകരിക്കാന്‍ മടിച്ച, ഏറെ ശാരീരിക വൈഷമ്യതകള്‍ അനുഭവിച്ച ഒരു കാലം റൊവാന് ഉണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ വിക്കുണ്ട്, കോമാളിയുടേതുപോലുള്ള മുഖമാണ്, സൗന്ദര്യവുമില്ല ചെറുപ്പകാലത്ത് റൊവാന്‍ കേള്‍ക്കേണ്ടിവന്ന സ്ഥിരം പഴികളില്‍ ചിലതാണിവ. മറ്റുകുട്ടികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശാരീരിക ചലനങ്ങളോടെ ജനിച്ചു എന്നതായിരുന്നു റൊവാന്റെ തെറ്റ്. ഇതിന്റെ പേരില്‍ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലുമെല്ലാം റൊവാന്‍ ഒറ്റപ്പെട്ടു. എന്നാല്‍ ശാരീരികമായ ഈ വ്യത്യാസങ്ങള്‍ സ്വപ്നം കാണുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചില്ല.

ഇംഗ്ലണ്ടിലെ സമ്പന്നമായ ഒരു കര്‍ഷക കുടുംബത്തില്‍ നാലാമത്തെ മകനായി 1955 ജനുവരി ആറിനായിരുന്നു ജനനം. വിഡ്ഢിയെപ്പോലെയാണു തന്റെ മുഖം എന്ന അപകര്‍ഷതാബോധം കുട്ടിക്കാലം മുതല്‍ റൊവാനെ വല്ലാതെ അലട്ടിയിരുന്നു.ഇതിനു കാരണക്കാര്‍ സ്‌കൂളിലെ സഹപാഠികള്‍ തന്നെയായിരുന്നു. ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എങ്കിലും പഠനത്തില്‍ മിടുക്കനായിരുന്നു റൊവാന്‍.

സിനിമയില്‍ അഭിനയിക്കണം, വലിയ അഭിനേതാവാകണം ഇതായിരുന്നു റൊവാന്റെ ആഗ്രഹം.സ്‌കൂള്‍ കാലയളവില്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു എങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് പഠനശേഷം തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി റൊവാന്‍ ഇറങ്ങിത്തിരിച്ചു. അവസരങ്ങള്‍ ചോദിച്ചു ചെല്ലുന്ന ലൊക്കേഷനുകളില്‍ നിന്നെല്ലാം ആ ചെറുപ്പക്കാരനെ സൗന്ദര്യമില്ലായ്മയുടെ പേരില്‍ പുറത്താക്കി. എന്നിരുന്നാലും റൊവാന്‍ തന്റെ മോഹമുപേക്ഷിച്ചില്ല. സെറ്റുകളില്‍ നിന്നു സെറ്റുകളിലേക്ക് അയാള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

റൊവാന് താല്പര്യം അഭിനയത്തില്‍ ആണെന്ന് കേട്ട ബന്ധുക്കളും നാട്ടുകാരും ഏറെ കളിയാക്കി. ഒരു സിനിമാ താരമാകാനുള്ള സൗന്ദര്യമോ കഴിവോ ഇല്ലാത്ത വ്യക്തിയാണെന്ന് മുഖത്ത് നോക്കി പറഞ്ഞു.എന്നാല്‍ ആ വേദനകളെല്ലാം അദ്ദേഹം ഉള്ളിലൊതുക്കി.അഭിനയ മോഹവുമായി മുന്നോട്ട് പോകവെയാണ് റിച്ചാര്‍ഡ് കര്‍ടിസ് എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ബിബിസിക്കു വേണ്ടി ‘ദി അറ്റ്കിന്‍സണ്‍സ് പീപ്പിള്‍’ എന്ന പരിപാടി 1978ല്‍ ചെയ്തു. 1979 ല്‍ ‘നോട്ട് ദ് 9 ഒ ക്ലോക്ക് ന്യൂസ്’ എന്ന ടെലിവിഷന്‍ കോമഡിയിലൂടെ അദ്ദേഹം ജനശ്രദ്ധ നേടി. പിന്നീട് നേട്ടങ്ങളുടെ നാളുകളായിരുന്നു.ഈ കാലയളവിലാണ് കോമിക് കഥാപാത്രം മനസ്സില്‍ ഇടം പിടിച്ചത്. 1990ല്‍ ഓക്‌സ്ഫഡില്‍ പഠിച്ചു കൊണ്ടിരിക്കെയാണ് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന് ജന്മം കൊടുക്കുന്നത്.

സ്വയം കഥാപാത്രത്തെ നിര്‍മിക്കുന്നു

സാധാരണ വ്യക്തികള്‍ ചിരിക്കുന്ന പോലെ അല്ല റൊവാന്‍ ചിരിക്കുന്നത്, കണ്ണുകള്‍ കൂടുതല്‍ വിരിയും പുരികം ഉയരും ചുണ്ടുകള്‍ പല ആകൃതിയില്‍ മാറിമറിയും.ശരീരത്തിന്റെ മറ്റുചലനങ്ങളും ഇത്തരത്തില്‍ നാടകീയമായിരുന്നു. ഇതിനെയാണ് മറ്റുള്ളവര്‍ വൈകല്യമായി കണ്ടത്. എന്നാല്‍ തന്റെ വ്യത്യസ്തമായ ഈ ശരീരഭാഷയെ ഒരു കഴിവാണ് കാണാനായിരുന്നു റൊവാന് താല്പര്യം.അതിനാല്‍ സിനിമകളില്‍ അവസരം ലഭിക്കാതായതോടെ, തന്റെ എല്ലാ കഴിവുകേടുകളെയും ഒരുമിച്ചുചേര്‍ത്ത് ഒരു കഥാപാത്രത്തെ അയാള്‍ സൃഷ്ടിച്ചു. അതാണ് ലോകം ഇന്ന് അംഗീകരിക്കുകയും വാനോളം പ്രശംസിക്കുകയും ചെയ്യുന്ന മിസ്റ്റര്‍ ബീന്‍. ഒരു കോമിക് ഗ്രൂപ്പിന്റെ ഭാഗമായ ശേഷമാണ് റൊവാന്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.

കണ്ടാല്‍ ഒരു കോമാളിയുടെ മുഖമുള്ള, ആരോടും സംസാരിക്കാത്ത, ചലനങ്ങളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു കഥാപാത്രമാണ്.ഇത്തരത്തില്‍ സ്വയമൊരു കഥാപാത്രമായി മാറിക്കൊണ്ട് റൊവാന്‍ തെരുവുകളിലും വേദികളിലും അവസരത്തിനായി കയറിയിറങ്ങി. ഒടുവില്‍ ഒരു ഷോകളുടെയും ഭാഗമാകാതെ തന്നെ ലോകം അദ്ദേഹത്തെ അംഗീകരിച്ചു തുടങ്ങി. പിന്നീടാണ് ടെലിവിഷന്‍ പരമ്പരയായി റൊവാന്‍ ജനമനസുകളില്‍ സ്ഥാനം പിടിക്കുന്നത്. മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി എന്നാണ് റൊവാന്‍ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.കഥാപാത്രം വിജയിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റൊവാന്‍ ഇത്തരം ഒരു ഉദ്യമത്തിന് മുതിര്‍ന്നത്.ഒരക്ഷരം പോലും ഉരിയാടാതെ സ്വന്തം ശരീര ചലനങ്ങള്‍ മാത്രം ഉപയോഗിച്ച് കഥാപാത്രത്തെ അനശ്വരമാക്കിയ റൊവാന്‍ അറ്റ്കിന്‍സണ്‍ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരില്‍ ഒരാളായാണ് ഇന്ന് ലോകം വിലയിരുത്തുന്നത്.

1990 കളില്‍ 5 വര്‍ഷത്തോളം മിസ്റ്റര്‍ ബീന്‍ എന്ന ഷോയിലൂടെ ലോകമെങ്ങും പോപ്പുലറായിമാറിയ 65 കാരനായ ഈ ഹാസ്യകലാകാരന്‍ ബ്രിട്ടനിലെ പേരെടുത്ത കോടീശ്വരന്മാരില്‍ ഒരാളാണ്. ബ്രിട്ടനിലെ എണ്ണപ്പെട്ട സമ്പന്നരില്‍ പ്രമുഖനായ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 8000 കോടിക്ക് മുകളില്‍ വരും.ലണ്ടനിലുള്ള അദ്ദേഹത്തിന്റെ ആഡംബര ഭവനം വളരെ പ്രസിദ്ധമാണ്. ഇത് കാണുന്നതിനായി മാത്രം നിരവധി ആളുകള്‍ എത്താറുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്ന്, അവഗണനയുടെ വക്കില്‍ നിന്നും ഈ നേട്ടങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കിയതിനാലാണ് ചാര്‍ളി ചാപ്ലിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഹാസ്യ പ്രതിഭയാണ് മിസ്റ്റര്‍ ബീന്‍ എന്ന് ലോകം പറയുന്നത്.

 

Tags: mister bean
Share6TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

Discussion about this post

Latest News

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies