ലോസ് ഏഞ്ചലസ്: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിയ്ക്കുന്നതായി പരാതിപ്പെടുന്നവര്‍ പണം വാങ്ങി വ്യാജമായ കാര്യങ്ങള്‍ പറയുന്നവരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്.
ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പലരും പണം വാങ്ങി വസ്തുതകളെ വളച്ചൊടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും വി.കെ.സിംഗ് ആരോപിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ പ്രവാസി ഭാരതീയ ദിവസ് പരിപാടിയ്ക്കിടെ മാദ്ധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു വി.കെ.സിംഗ്.
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രിതമായി പലരും വിവാദങ്ങള്‍ കുത്തിപ്പൊക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനം പ്രതിലോമകരമാണ്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കുറേ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചുവെന്ന് ആരോപിച്ച് വിവാദമുണ്ടാക്കി.
ബീഹാര്‍ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്ക് വേറെ കുറെ വിവാദങ്ങള്‍. എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെട്ടടങ്ങിയെന്നും വി.കെ.സിംഗ് പറഞ്ഞു. നിരാഹാര സമരം നടത്തിയ അണ്ണാ ഹസാരെയെ പാതി രാത്രി അറസ്റ്റ് ചെയ്ത് കൊണ്ട് പോയത് ഏത് സര്‍ക്കാരാണ്, ഇത്തരം വിമര്‍ശനം ഉന്നയിയ്ക്കുന്നവര്ക്ക് എന്ത് ധാര്‍മ്മികതയാണുള്ളതെന്നും വി.കെ.സിംഗ് ചോദിച്ചു.
Discussion about this post