Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

22 വയസ്സ് മാത്രമുള്ള മകനെ വിവസ്ത്രനാക്കി നിലത്ത് കാൽ നീട്ടിയിരുത്തി ചൂരലിനടിച്ചു; കാൽമുട്ടുകൾക്കിടയിൽ തല വച്ച് ഞെരിച്ച് മുതുകിന് ഇടിച്ചു; പോലീസുകാരിൽ നിന്ന് മകൻ നേരിടേണ്ടി വന്ന ക്രൂരതകൾ തുറന്ന് പറഞ്ഞ് പ്രൊഫ.ടി.ജെ.ജോസഫ്

by Brave India Desk
Apr 22, 2023, 01:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വിദ്യാർത്ഥികൾക്ക് നൽകിയ ഒരു ചോദ്യത്തിന്റെ പേരിൽ ജീവിതമാകെ മാറ്റിമറിക്കപ്പെട്ട സമയത്തെ കുറിച്ച് തുറന്ന് പ്രൊഫ.ടി.ജെ.ജോസഫ്. പ്രവാചകനെ അപമാനിച്ചുവെന്ന് വരുത്തിത്തീർത്തുകൊണ്ട് ഇസ്ലാമിക തിവ്രവാദികൾ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട ടി.ജെ.ജോസഫ്, താനും തന്റെ കുടുംബവും ചുറ്റുമുള്ളവരുമെല്ലാം ഒരു കാലത്ത് കടന്നുപോയത് അങ്ങേയറ്റം ക്രൂശിതമായ ഒരു കാലത്തിലൂടെയാണെന്നാണ് പറയുന്നത്. ചോദ്യപേപ്പർ വിവാദമായതിന് പിന്നാലെ ടി.ജെ.ജോസഫിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ മിഥുനും ഭാര്യയ്ക്കും പോലീസിന്റെ ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്നതെന്ന് ടി.ജെ.ജോസഫ് പറയുന്നു.

ആദ്യം തന്നെ കിട്ടാതെ വന്നപ്പോൾ പോലീസ് മുറയിൽ തന്നെ ഭാര്യയേയും മകനേയും ചോദ്യം ചെയ്തു. എവിടെയാണെന്ന് പറഞ്ഞില്ലെങ്കിൽ, പറയിപ്പാൻ അറിയാം എന്ന ധാർഷ്ട്യമായ രീതിയിലാണ് പോലീസ് ചോദ്യം ചെയ്തത്. അപ്പനെ കിട്ടിയില്ലെങ്കിൽ മകനെ കൊണ്ടു പോകും എന്ന് പറഞ്ഞത് സലോമിയെ ആകെ ഭയപ്പെടുത്തി. എന്നാൽ ഞാൻ നിരപരാധിയാണെന്ന് അറിവുണ്ടായിരുന്ന സലോമി ഈ ചോദ്യം എടുക്കാൻ ഇടയാക്കിയ സംഭാഷണശകലമുള്ള പുസ്തകം അലമാരയിൽ നിന്ന് കണ്ടെടുത്ത് പോലീസിനെ കാണിച്ചു. പോലീസുകാർ അതെല്ലാം നോക്കിയ ശേഷം തിരിച്ച് പോയി. ആ പുസ്തകവും തൊണ്ടിമുതൽ എന്ന പോലെ അവർ കൊണ്ടു പോയിരുന്നു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

തൊടുപുഴയിൽ നിന്നുള്ള പോലീസുകാർ പോയിട്ടും മുവാറ്റുപുഴയിൽ നിന്നുള്ള വീട്ടുകാർ വീടിന് കാവൽ നിൽക്കുകയായിരുന്നു. ഒടുവിൽ ഭാര്യയേയും മകനേയും മറ്റൊരു അദ്ധ്യാപകന്റെ വീട്ടിലേക്ക് അദ്ദേഹമെത്തി കൊണ്ടു പോയി. അവിടെ നിന്ന് കുടുംബം എല്ലാവരും മുരിക്കാശേരിയിലുള്ള ഭാര്യാസഹോദരന്റെ വീട്ടിലേക്കാണ് പോയത്. എന്നാൽ മുരിക്കാശേരി പോലീസ് ഇവിടെ എത്തുകയും ഭാര്യാ സഹോദരനായ സാജുവിനേയും മകൻ മിഥുനേയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുയും ചെയ്തു. ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചാണ് സ്റ്റേഷനിൽ കൊണ്ടു പോകുന്നത്. പ്രൊഫസറുടെ മകനേയും അളിയനേയും കസ്റ്റഡിയിൽ എടുത്തുവെന്ന് തൊടുപുഴ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലേക്ക് വിളിച്ച് പറഞ്ഞു. തൊടുപുഴയിൽ നിന്നുള്ള അറിയിപ്പ് പ്രകാരം രണ്ട് പേരെയും തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലേക്ക് പോകുന്ന സാജുവിന്റെ കയ്യിലുള്ള 1000 രൂപ വാങ്ങിയാണ് ഡീസൽ അടിക്കുന്നത്. ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ഇരുവരേയും മാറി മാറി ചോദ്യം ചെയ്തു. മൂന്ന് രാവും മൂന്ന് പകലുമാണ് മകനേയും ഭാര്യാസഹോദരനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

മകനെ അങ്ങേയറ്റം മാനസികമായി ബുദ്ധിമുട്ടിച്ച് കൊണ്ടായിരുന്നു അവരുടെ ചോദ്യം ചെയ്യൽ. എന്നെ പിടികൂടാൻ സാധിക്കാതിരുന്നതിന്റെ സമ്മർദ്ദം മുഴുവൻ മകന്റെ മേലും സാജുവിന്റെ മേലുമാണ് അവർ തീർത്തത്. കോളറിന് പിടിച്ചും ബലം പ്രയോഗിച്ച് വലിച്ചിഴച്ചുമൊക്കെയാണ് മകനെ ചോദ്യം ചെയ്യാനായി മറ്റ് പോലീസുകാർ പലപ്പോഴും കൊണ്ടുപോകുന്നത്. ചോദ്യപേപ്പർ വിവാദത്തിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത് യു.വി.കുര്യാക്കോസ് എന്ന ഉദ്യോഗസ്ഥനാണ്. എന്നെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പലപ്പോഴും അബ്‌നോർമൽ ആയിട്ടാണ് മകനോട് പെരുമാറിയിരുന്നത്. ഓർക്കാപ്പുറത്ത് തള്ളിമറിച്ചിടുക, കോളറിന് തള്ളിമറിച്ചിടുക, ചോദ്യം ചോദിക്കുന്നതിനിടെ നിലത്തേക്ക് തള്ളുക ഇങ്ങനെയെല്ലാമാണ് അദ്ദേഹം മകനോട് പെരുമാറിയിരുന്നത്.

അന്വേഷണ ചുമതല ഇല്ലാതിരുന്നിട്ട് കൂടി അന്ന് തൊടുപുഴ സ്റ്റേഷനിൽ ഉണ്ടായിരുന്ന എസ്.ഐ ഷിന്റോ പി കുര്യൻ, ഡിവൈഎസ്പിമാരില്ലാതിരുന്ന സമയത്ത് മകനെ മാറി മാറി ചോദ്യം ചെയ്തിരുന്നു. അദ്ദേഹം പഠിച്ചിട്ടുള്ള എല്ലാ മൂന്നാം മുറകളും എന്റെ മകന്റെ മേലാണ് അയാൾ തീർത്തിരുന്നത്. 22 വയസ് മാത്രമായിരുന്നു അന്ന് അവന് പ്രായം. ഒരു കുറ്റവും ചെയ്യാത്ത മകനെ അനധികൃമായി പിടിച്ചു കൊണ്ടു പോയി, നിലത്ത് വിവസ്ത്രനാക്കി കാല് നീട്ടി നിലിത്തിരുത്തിയിട്ട് ചൂരൽ വടി കൊണ്ട് ഷിന്റോ അടിക്കുമായിരുന്നു. നിന്റെ അച്ഛൻ എവിടെയാണെന്ന് പറയാൻ ആക്രോശിച്ച് കൊണ്ടായിരുന്നു അവനെ അടിച്ചത്. ഓരോ ചോദ്യത്തിനും മകന്റെ കാൽവെള്ളയിൽ ഷിന്റോ ആഞ്ഞടിക്കുമായിരുന്നു.

ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ എസ്.ഐ. ഷിന്റോ ഒരു കസേരയിൽ ഇരുന്നിട്ട്, എന്റെ മകനെ അയാളുടെ മുന്നിൽ മുട്ട് കുത്തി നിർത്തിച്ചിട്ട് അവന്റെ തല ഷിന്റോയുടെ മുട്ടുകൾക്കിടയിൽ വച്ച് ഞെരിച്ച് ക്രൂരമായി മുതുകിന് ഇടിക്കുമായിരുന്നു. ഇത്രയും വലിയ ക്രൂരതകളാണ് ആ നരാധമൻ എന്റെ മകനോട് ചെയ്തിരുന്നത്. സാധാരണക്കാരെ പേടിപ്പിക്കുന്ന തരം പൊറാട്ടുനാടകങ്ങളും പല പോലീസുകാരും മകന് മുന്നിൽ നടത്തി. ഉവൈസ് എന്ന പോലീസുകാരൻ എന്റെ മകന്റെ കഴുത്തിൽ വിരലിട്ട് മേലോട്ട് പോക്കി. നിലത്ത് നിന്ന് കാല് പറിഞ്ഞ് അവൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി.

ആ സമയത്ത് കൂടെ ഉണ്ടായിരുന്ന പോലീസുകാരനാണ് ഉവൈസിനെ വിടുവിച്ചത്. അൽപ്പസമയത്തിന് ശേഷം മാത്രമാണ് അവന് കൃത്യമായി ശ്വാസം എടുക്കാൻ പോലും സാധിച്ചത്. പകൽ സമയങ്ങളിൽ അവർ മിഥുനേയും കൂട്ടി എന്റെ പല ബന്ധുവീടുകളിലും ചെല്ലുകയുണ്ടായി. മകനേയും കൊണ്ട് പലയിടങ്ങളിലും പോകുമ്പോഴും അവന് ഭക്ഷണമോ വെള്ളമോ നൽകാൻ പോലും പോലീസുകാർ ആരും തയ്യാറായില്ല. എന്നെ അന്വേഷിച്ച് സുഹൃത്തുക്കളുടെ വീടുകളിൽ ചെല്ലുമ്പോൾ അവിടെ നിന്നൊക്കെയാണ് എന്റെ മകൻ വെള്ളം മേടിച്ച് കുടിച്ചിരുന്നത്. അത്രമാത്രാം മനുഷ്യരഹിതമായിട്ടാണ് പോലീസ് തന്റെ മകനോട് പെരുമാറിയതെന്നും” ടി.ജെ.ജോസഫ് പറഞ്ഞു.

Tags: profT.J.Josephkerala police
Share28TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies