ഭോപ്പാൽ: ഹിന്ദുമതത്തിൽ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവാവ്. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.അഖിൽ അൻസാരി എന്ന യുവാവ് ആണ് ഹിന്ദുമതം സ്വീകരിച്ച് ഹർഷ് ആര്യയായി മാറിയത്.
ചെറുപ്പം മുതൽക്കേ തനിക്ക് ഹിന്ദുമതത്തോട് പ്രത്യേക ആകർഷണം തോന്നിയിരുന്നുവെന്നും, ഹിന്ദുവായ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയ ശേഷം ഹിന്ദുമതത്തിനോടുള്ള ബഹുമാനവും ഇരട്ടിയായതായി ഹർഷ ആര്യ പറയുന്നു.
ജബൽപൂരിലെ നർമ്മദാ നദിയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്.











