ചെന്നൈ: തേനിയിൽ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തെരുവ് നായകൾ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ബോഡിനായ്കന്നൂരിന് സമീപം വഞ്ചിയോടെയിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടയിൽ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാർ വിവരം ബോഡി നായകന്നൂർ ടൗൺ പൊലീസിൽ അറിയിക്കുകയായിരുന്നു.
Discussion about this post