ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തീവണ്ടിയിൽ തീപിടിത്തം. രത്‌ലമിൽ നിന്നും ഡോ. അംബേദ്കർ നഗർവരെയുള്ള ദെമു (ഡിഇഎംയു) തീവണ്ടിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.
രാവിലെയോടെയായിരുന്നും സംഭവം. രത്‌ലമിലെ പ്രിതം നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടി പുറപ്പെട്ട് അൽപ്പനേരത്തിന് ശേഷമായിരുന്നു തീപിടിത്തം. തീവണ്ടിയുടെ രണ്ട് കോച്ചുകളിലേക്കാണ് തീ പടർന്നത്. മദ്ധ്യഭാഗത്തായുള്ള ഡ്രൈവിംഗ് മോട്ടോർ കോച്ചിലായിരുന്നു ആദ്യം തീ പടർന്നത്. ഇത് പിന്നീട് സമീപത്തെ കോച്ചിലേക്ക് വ്യാപിക്കുകയായിരുന്നു.
പുക ശ്രദ്ധയിൽപ്പെട്ടതോടെ കോച്ചുകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അതേസമയം തീപിടിത്തത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.
Discussion about this post