Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

30 കൊല്ലം പുറകിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെയും, 7-ാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാതെ പ്രാകൃത ജീവിതം നയിക്കുന്ന മത ഭ്രാന്തന്മാരുടെയും ഊളത്തരവും കേട്ടിരുന്നാൽ നഷ്ടം നമ്മുടെ യുവാക്കൾക്കാണ്; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

by Brave India Desk
Apr 23, 2023, 01:47 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ യുവജനതയുമായി സംസാരിക്കുന്നതിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അസ്വസ്ഥരാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജിതിൻ ജേക്കബ് പങ്കുവെച്ച പോസ്റ്റാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായ കാലം തൊട്ട് പാർട്ടിക്കാർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതാണെന്നും, എന്നാൽ ചോദ്യങ്ങൾ മാത്രമേ അവർക്ക് ഉള്ളൂ, ഉത്തരം ഇല്ലെന്നും പോസ്റ്റിൽ പറയുന്നു.

നെഹ്റുവിനോട് ആയിരുന്നു ആവരുടെ ആദ്യകാലങ്ങളിലെ ചോദ്യം. അന്ന് ടാറ്റായെയും ബിർളയെയും പോലുള്ള കുത്തക മുതലാളിമാരെ നെഹ്റു പിൻതാങ്ങുന്നു എന്നായിരുന്നു കരച്ചിൽ, ഇപ്പോൾ അത് അംബാനി അദാനിയിൽ എത്തി നിൽക്കുന്നു എന്ന് മാത്രം. ഇങ്ങനെ ചോദ്യം ചോദിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കനൽ തരി ആയി വെറും പ്രാദേശിക പാർട്ടി ആയി ഒതുങ്ങി. അതേ വഴിയിലാണ് കോൺഗ്രസുമിപ്പോൾ.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തുടർച്ചയായി 35 കൊല്ലം ബംഗാളും, 25 കൊല്ലം ത്രിപുരയും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചു. എന്നിട്ട് ഈ രണ്ട് പാർട്ടികളും ഇപ്പോഴും പറയുന്നത് ഇന്ത്യയിൽ പട്ടിണിയാണ്, വികസനം ഇല്ല, തൊഴിൽ ഇല്ല, വിദ്യാഭ്യാസ – ആരോഗ്യ മേഖലകളികൾ പിന്നോക്ക അവസ്ഥയാണ് എന്നൊക്കെയാണ്. 60 കൊല്ലം രാജ്യവും, സംസ്ഥാനങ്ങളും തുടർച്ചയായി ഭരിച്ചിട്ടും ഇന്ത്യയെ ഒരു വികസിത നാടാക്കി മാറ്റിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ അത് ആരുടെ കുറ്റമാണെന്നും പോസ്റ്റിൽ കോൺഗ്രസിനോട് ചോദിക്കുന്നു.

സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ മുന്നിലായിരുന്നു. നന്ദി പറയേണ്ടത് തിരുവിതാംകൂർ രാജാക്കന്മാരുടെ ദീർഘവീക്ഷണത്തോടും, മിഷ്‌നറിമാരോടുമാണ്. അല്ലാതെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും, കോൺഗ്രസിനും കാര്യമായ ഒരു പങ്കും ഇല്ലെന്നും മികച്ച ഒരു അടിത്തറ ഉണ്ടായിരുന്നത് അതുപോലെ തുടർന്നുപോയത് മാത്രമാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിലെ യുവജനതയുമായി സംസാരിക്കുന്നതിൽ കോൺഗ്രസും, കമ്മ്യൂണിസ്റ്റ് പാർട്ടിയും അസ്വസ്ഥരാകുന്നതിൽ അത്ഭുതം ഒന്നുമില്ല. പ്രധാനമന്ത്രിയയോട് 100 ചോദ്യവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഊത്ത് ഫെഡറേഷനും, രാഹുൽ ഗാന്ധിയെ കൊണ്ടുവന്ന് യുവാക്കളുമായി സംസാരിക്കും എന്ന് കോൺഗ്രസ്സും പറഞ്ഞതിൽ നിന്ന് തന്നെമനസിലാകും ഇക്കൂട്ടരുടെ വെപ്രാളം.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ആ പാർട്ടി സ്ഥാപിതമായ കാലം തൊട്ട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതാണ്. ചോദ്യങ്ങൾ മാത്രമേ അവർക്ക് ഉള്ളൂ, ഉത്തരം ഇല്ല.?? നെഹ്റുവിനോട് ആയിരുന്നു ആദ്യകാലങ്ങളിൽ ചോദ്യം. അന്ന് ടാറ്റായെയും ബിർളയെയും പോലുള്ള കുത്തക മുതലാളിമാരെ നെഹ്റു പിൻതാങ്ങുന്നു എന്നായിരുന്നു കരച്ചിൽ, ഇപ്പോൾ അത് അംബാനി അദാനിയിൽ എത്തി നിൽക്കുന്നു എന്ന് മാത്രം ??
ചോദ്യം ചോദിച്ച് ചോദ്യം ചോദിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കനൽ തരി ആയി വെറും പ്രാദേശിക പാർട്ടി ആയി ഒതുങ്ങി. അതേ വഴിയിൽ ആണ് കോൺഗ്രസും ഇപ്പോൾ.

കോൺഗ്രസ് പാർട്ടി ആണ് 60 വർഷത്തിന് മുകളിൽ ഇന്ത്യ മഹാരാജ്യം ഭരിച്ചത്. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും 60 കൊല്ലം ഭരിച്ചതും കോൺഗ്രസ് ആണ്. കോൺഗ്രസിന് പിന്തുണ നൽകി സഖ്യകക്ഷി ആയിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുമാണ്. തുടർച്ചയായി 35 കൊല്ലം ബംഗാളും, 25 കൊല്ലം ത്രിപുരയും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചു. എന്നിട്ട് ഈ രണ്ട് പാർട്ടികളും ഇപ്പോഴും പറയുന്നത് ഇന്ത്യയിൽ പട്ടിണിയാണ്, വികസനം ഇല്ല, തൊഴിൽ ഇല്ല, വിദ്യാഭ്യാസ – ആരോഗ്യ മേഖലകളികൾ പിന്നോക്ക അവസ്ഥയാണ് എന്നൊക്കെയാണ്.

60 കൊല്ലം രാജ്യവും, സംസ്ഥാനങ്ങളും തുടർച്ചയായി ഭരിച്ചിട്ടും ഇന്ത്യയെ ഒരു വികസിത നാടക്കി മാറ്റിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ അത് ആരുടെ കുറ്റമാണ്?
ഇനി കേരളത്തിലേക്ക് വന്നാൽ സ്വാതന്ത്ര്യം ആകുന്ന കാലത്ത് ഇന്ത്യയുടെ സാക്ഷരത നിരക്ക് വെറും 18% ആയിരുന്നു എങ്കിൽ കേരളത്തിൽ അത് 47% ആയിരുന്നു. 1815 ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതം ആയിരുന്നു എന്നോർക്കണം.

ആരോഗ്യരംഗം നോക്കിയാൽ 1811 ൽ തിരുവനന്തപുരത്ത് ആധുനിക ആശുപത്രി (Western Style Medical Service) നിലവിൽ വന്നതാണ്. 1813 ൽ കേരളത്തിൽ വാക്സിനേഷൻ വരെ നൽകിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.

ഇതൊക്കെ കൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ മുന്നിലായിരുന്നു. നന്ദി പറയേണ്ടത് തിരുവിതാംകൂർ രാജാക്കന്മാരുടെ ദീർഘവീക്ഷണത്തോടും, മിഷ്‌നറിമാരോടുമാണ്. അല്ലതെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും, കോൺഗ്രസിനും കാര്യമായ ഒരു പങ്കും ഇല്ല. മികച്ച ഒരു അടിത്തറ ഉണ്ടായിരുന്നത് അതുപോലെ തുടർന്നും പോയി എന്ന് മാത്രം.

അന്തംകമ്മികൾ പറയുന്നത് പോലെ കേരളത്തിലെ വിദ്യാഭ്യാസ – ആരോഗ്യ മുന്നേറ്റം അവർ കാരണം ആയിരുന്നു എങ്കിൽ, അവർ തുടർച്ചയായി 35 കൊല്ലം ഭരിച്ച ബംഗാളും, 25 കൊല്ലം ഭരിച്ച ത്രിപുരയും ഇപ്പോൾ സിങ്കപ്പൂർ ആകണമായിരുന്നല്ലോ.??

സാമ്പത്തിക രംഗം പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് ഭീകരതയും, പിടിച്ചു പറിയും കാരണം കേരളം വ്യവസായികളുടെ ശവപ്പറമ്പ് ആകുകയും ലക്ഷക്കണക്കിന് മനുഷ്യർ നാട് വിടുകയും ചെയ്തു. ഗൾഫ് ബൂം വന്നില്ലായിരുന്നു എങ്കിൽ പട്ടിണി കിടന്ന് മരിച്ചേനെ മലയാളി. ഇപ്പോഴത്തെ സ്ഥിതിയോ? ഉന്നത വിദ്യാഭ്യാസവും ജോലിയും തേടി യുവജനങ്ങൾ കേരളം വിട്ട് കൂട്ടപലായനം ആണ്. ഇപ്പോഴും ഏകദേശം 1 കോടി മലയാളികൾ വിദേശത്തും, അന്യ സംസ്ഥാനങ്ങളിലുമായി ജോലി ചെയ്ത് ജീവിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭീകരവാദം ഉള്ളത് കൊണ്ട് കേരളത്തിൽ ആരും നിക്ഷേപം നടത്തില്ല.

മത തീവ്രവാദം അതി ശക്തമായി കേരളത്തിൽ വെരുറപ്പിച്ചു കഴിഞ്ഞു. പല സ്ഥലങ്ങളിലും സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകൾ ആണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കശ്മീരിൽ കൊടുക്കുന്ന സെക്യൂരിറ്റിയെക്കാൾ കൂടുതൽ ആണ് കേരളത്തിൽ കൊടുക്കുന്നത് എന്നതിൽ നിന്ന് തന്നെ മനസിലാക്കാം കേരളം എവിടെ എത്തി നിൽക്കുന്നു എന്നത്.

സംസ്ഥാന പൊതുകടം 4 ലക്ഷം കോടി രൂപയും കഴിഞ്ഞ് കുതിക്കുന്നു. പൊതുപണം തിന്ന് വെള്ളാനകളായ പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ ജോലി പാർട്ടിക്കാർക്കും, പാർട്ടി അടിമകൾക്കും വീതിച്ചു നൽകുന്നു. ജനം റോഡിൽ നിയമലംഘനം നടത്താൻ കാത്തിരിക്കുന്ന സംവിധാനങ്ങൾ. കള്ളും, ലോട്ടറിയും വിറ്റ് ജനങ്ങളെ ഊറ്റുന്ന ഭരണം. സ്വപ്നം കാണുന്നതിന് പോലും നികുതി ഈടാക്കുന്ന സർക്കാർ. മന്ത്രിമാരും കുടുംബവും ധൂർത്തും ആർഭാടവും നടത്തി മക്കളും, കൊച്ചു മക്കളും ആയി നികുതിദായകരുടെ പണം കൊണ്ട് വിദേശത്ത് ചുറ്റിയടിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. സർക്കാർ സംവിധാനങ്ങൾ വഴി അന്താരാഷ്ട്ര സ്വർണം കടത്ത്. തീവ്രവാദികളുടെ അഭയ കേന്ദ്രം. സമാന്തര സമ്പത് വ്യവസ്ഥ രാജ്യ സുരക്ഷക്ക് തന്നെ ഭീഷണി. മാധ്യമ പ്രവർത്തകർക്ക് വരെ ഭീകര ബന്ധം എന്ന് ആരോപണം.
മാധ്യമ പ്രവർത്തകരുടെ വേഷമണിഞ്ഞവരെ ഭീകര ബന്ധത്തിന്റെ പേരിൽ ചോദ്യം ചെയ്യുന്നു..!
അങ്ങനെ പറയാൻ ആണെങ്കിൽ നിരവധിയുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പോലും സുരക്ഷിതമായി കേരളത്തിൽ വരാൻ പറ്റാത്ത അവസ്ഥയുള്ളപ്പോൾ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.

ഇന്ത്യ വികസന രംഗത്തും, സാമ്പത്തിക രംഗത്തും വൻ കുതിപ്പ് നടത്തുകയാണ്. അടുത്ത പതിറ്റാണ്ടുകൾ ഇന്ത്യയുടേതാണ്. താലിബാൻ പോലും നാണിച്ചു പോകുന്ന അവസ്ഥയിലേക്ക് പോകുന്ന കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായേ പറ്റൂ. ഇവിടെ എല്ലാ വിഭാഗം ജനങ്ങൾക്കും ജീവിക്കണം.
ഇന്ത്യ മുന്നേറുമ്പോൾ കേരളത്തിലെ യുവജനങ്ങൾക്കും അതിന്റെ ഭാഗമാകണം. കേരളത്തിൽ വൻകിട നിക്ഷേപങ്ങൾ വരണം. അതിന് തടസമായ താലിബാനിസവും, കമ്മ്യൂണിസ്റ്റ് ഭീകരവാദവും അവസാനിപ്പിക്കണം. വിദേശത്തും, അന്യസംസ്ഥാനങ്ങളിലും ജീവിക്കുന്ന മലയാളികൾക്ക് നാട്ടിൽ തിരിച്ചു വന്ന് നോക്കുകൂലിയും, കമ്മ്യൂണിസ്റ്റ് പിടിച്ചുപറി ഭീഷണിയും കൂടാതെ ജീവിക്കണം. ഇനിയുള്ള തലമുറകൾക്ക് ഈ നാട്ടിൽ ജോലി ചെയ്ത് അന്തസോടെ ജീവിക്കാൻ കഴിയണം.

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കേരളത്തിൽ വേണം, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ വേണം, സാധാരണക്കാരെ പിഴിയാതെ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കണം. മാറ്റം കേരളം ആഗ്രഹിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടെ വികസനം മലയാളികൾ, പ്രത്യേകിച്ച് യുവജനത കാണുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ വളർച്ചയുടെ വേഗത്തിന് വളരെ പിന്നിലാണ് കേരളം. ഇപ്പോൾ അല്ലെങ്കിൽ പിന്നെ ഒരിക്കലും സാധിക്കില്ല എന്ന് യുവജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

2024 ലിൽ രാജ്യത്ത് എന്ത് സംഭവിക്കും എന്ന് സമാന്യ ബോധമുള്ളവർക്ക് അറിയാം. 30 കൊല്ലം പുറകിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെയും, 7 ആം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാതെ പ്രാകൃത ജീവിതം നയിക്കുന്ന മത ഭ്രാന്താന്മാരുടെയും ഊളത്തരവും കേട്ടിരുന്നാൽ നഷ്ടം നമ്മുടെ യുവാക്കൾക്കാണ്.
2047 ലെ വികസിത ഇന്ത്യയെ കുറിച്ചുള്ള പദ്ധതികൾ തയാറാക്കി അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ ആളുമായാണ് കേരളത്തിലെ യുവജനത സംവദിക്കാൻ പോകുന്നത്.

കമ്മ്യൂണിസം എന്ന ലോകം തള്ളിക്കളഞ്ഞ പ്രാകൃത ആശയത്തിന്റെ തടവറയിൽ വീർപ്പു മുട്ടി കഴിയുന്ന കേരളത്തിലെ യുവജനതയുടെ ചിന്തകളിലും, സമീപനത്തിലും വലിയൊരു മാറ്റത്തിന് പ്രധാനമന്ത്രിയുടെ ഈ പരിപാടി തുടക്കം കുറിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല..
പിൻകുറിപ്പ് :- രാഹുൽ ഗാന്ധി വന്ന് കേരളത്തിലെ യുവാക്കളുമായി ഇന്ത്യ – 2047 എന്ന വിഷയത്തിൽ സംസാരിക്കുന്നത് കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു ????

 

Tags: pm modikeralaYuvam 2023
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies