ചെന്നൈ : തമിഴ്‌നാട്ടിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈ കോയമ്പത്തൂർ ഉൾപ്പെടെയുള്ള അമ്പതോളം ഇടങ്ങളിലാണ് ഒരുമിച്ച് റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണിതെന്നാണ് ആരോപണം. ഇതേ തുടർന്നാണ് പരിശോധന ശക്തമാക്കുന്നത്. എം കെ സ്റ്റാലിൻറെ മരുമകൻ ശബരീശൻറെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
നേരത്തെ ഡിഎംകെ നേതാക്കളുടെ അഴിമതികൾ തുറന്നുകാണിച്ചുകൊണ്ടുളള റിപ്പോർട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഡിഎംകെ നേതാക്കളുടെ ആസ്തി 1.34 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധം.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻറെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിൻറെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.
ഡിഎംകെ പ്രവർത്തകരുടെ ഉൾപ്പെടെ റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ജി സ്‌ക്വയർ റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി 2012 ഒക്ടോബർ 12-നാണ് സ്ഥാപിതമായത്. 2019-ൽ ഐടി വകുപ്പ് കമ്പനിയിൽ മാനമായ തിരച്ചിൽ നടത്തിയിരുന്നു.
Discussion about this post