കൊച്ചി: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്നത് പോലെ കേരളത്തിലും യുവതീ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ അണിനിരക്കുമെന്ന് ബിജെപി യുവനേതാവ് അനിൽ കെ ആന്റണി. കൊച്ചിയിൽ യുവം 2023 കോൺക്ലേവിനോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന വർഷങ്ങളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും. അനിൽ കെ ആന്റണി പറഞ്ഞു.
ജനസമുദ്രത്തെ ഇളക്കിമറിച്ച റോഡ് ഷോയ്ക്ക് ശേഷം യുവം വേദിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കെട്ടുവള്ളം സമ്മാനിച്ചാണ് സ്വാഗതം ചെയ്തത്. കേന്ദ്ര മന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ, കേന്ദ്ര മന്ത്രി വി മുരളീധരൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ, മുൻ എംപി സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടിമാരായ അപർണ ബാലമുരളി, നവ്യ നായർ തുടങ്ങിയിവരും വേദിയിൽ സന്നിഹിതരായിരുന്നു.
Discussion about this post