വിമാനത്തിനുള്ളിലെ മൂത്രമൊഴിക്കല്‍ വിവാദം വീണ്ടും. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ നിന്നും ഞായറാഴ്ച പുറപ്പെട്ട ന്യൂയോര്‍ക്ക്-ഡെല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.
തര്‍ക്കത്തെ തുടര്‍ന്നാണ് മദ്യപിച്ചെത്തിയ യാത്രികന്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചതെന്ന് വിമാനക്കമ്പനി ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എത്തി അറസറ്റ് ചെയ്തു. പരാതിക്കാരനെയും ആരോപണവിധേയനെയും ഐജിഐഎയ്ക്ക് മുമ്പില്‍ ഹാജരാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതേ വിമാനത്തില്‍ തന്നെയാണ് കഴിഞ്ഞ മാസം മറ്റൊരു യാത്രികന്‍ മദ്യപിച്ച നിലയില്‍ സഹയാത്രിന് മേല്‍ മൂത്രമൊഴിച്ചതിന് അറസ്റ്റിലായത്. സംഭവം ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആരോപണവിധേയന്‍ മാപ്പ് പറഞ്ഞത് മൂലം പരാതിക്കാരന്‍ സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിമാനം പറക്കുന്നതിനിടെ സഹയാത്രികരോട് അപമര്യാദയായി പെരുമാറുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ന്യൂയോര്‍ക്ക് ഡെല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചതിന് ശങ്കര്‍മിശ്ര അറസ്റ്റിലായിരുന്നു. കേസില്‍ ഒരു മാസക്കാലം ശങ്കര്‍ മിശ്ര ജയിലില്‍ കഴിഞ്ഞെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ ആറിന് പാരീസ് ഡെല്‍ഹി വിമാനത്തില്‍ മറ്റൊരു പുരുഷ യാത്രികന്‍ വനിത യാത്രിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു.












Discussion about this post