ഷൊർണൂർ: കന്നിയാത്രയിൽ തന്നെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനെ വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ. വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ട്രെയിനിൽ ഒട്ടിച്ചാണ് വൃത്തികേടാക്കിയത്.
വന്ദേഭാരത് ഷൊർണൂരിൽ നിർത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ഈ കടുംകൈ ചെയ്തത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു.
ഷൊർണൂരിൽ വന്ദേഭാരതിന് സ്‌റ്റോപ്പ് അനുവദിച്ചത് വികെ ശ്രീകണ്ഠൻ കാരണമാണെന്ന് മുദ്രാവാക്യം മുഴക്കിയാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്. ട്രെയിനികത്തും പുറത്തും പോസ്റ്ററുകൾ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തി വലിയ പ്രതിഷേധത്തിനാണിപ്പോൾ വഴി വച്ചിരിക്കുന്നത്.












