കണ്ണൂർ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതിന് ശേഷം കന്നി യാത്ര നടത്തുന്ന വന്ദേഭാരതിനെ സ്വീകരിച്ച് സിപിഎം. കണ്ണൂരിലെത്തിയ ട്രെയിനിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഎം നേതാക്കളും സ്വീകരിച്ചു.
ലോക്കോ പൈലറ്റിനെ എംവി ജയരാജൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. എംഎൽഎമാരായ കെവി സുമേഷും കടന്നപ്പള്ളി രമചന്ദ്രനും സ്വീകരിക്കാനെത്തി.
അഞ്ച് മിനിറ്റോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ കയറിയ നേതാക്കൾ കോച്ചുകളിലൂടെ നടന്നാണ് പുറത്തിറങ്ങിയത്. സി 1, സി 2 കോച്ചുകളിൽ കയറിയ നേതാക്കൾ, ക്ഷണിക്കപ്പെട്ട യാത്രക്കാരോടും ഉദ്യോഗസ്ഥരോടും സൗഹൃദം പങ്കിട്ടു.












