എറണാകുളം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് തൽസ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് ഒട്ടാകെ മഴ ലഭിക്കുമെന്നാണ് പ്രചവനം. എങ്കിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ല. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ഇത്തരം സാഹചര്യത്തിൽ പാലിക്കാനാവശ്യപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃകർ അറിയിച്ചു.
അതേസമയം വേനലിന് ആശ്വാസമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് മികച്ച രീതിയിലാണ് മഴ ലഭിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്നലെ എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരുന്നു. ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിലവിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് നന്നായി മഴ ലഭിക്കുന്നത്.
Discussion about this post