സിംഗപ്പൂർ സിറ്റി: ലഹരിമരുന്ന് കേസിൽ ഇന്ത്യൻ വംശജന്റെ വധ ശിക്ഷ നടപ്പാക്കി സിംഗപ്പൂർ കോടതി. 46 കാരനായ തങ്കരാജു സുപ്പിയയെ ആണ് തൂക്കിലേറ്റിയത്. ലഹരി മരുന്ന് കടത്താൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ആയിരുന്നു ഇയാളെ വധ ശിക്ഷയ്ക്ക് വിധിച്ചത്.
ഇന്ന് രാവിലെയോടെയായിരുന്നു വധ ശിക്ഷ നടപ്പിലാക്കിയത്. ചാംഗി പ്രിസൺ കോപ്ലക്‌സിൽ ആയിരുന്നു തൂക്കിലേറ്റിയത്. കോടതി വധ ശിക്ഷ വിധിച്ചതിന് പിന്നാലെ യുഎൻ മനുഷ്യാവകാശ കൗൺസിൽ ഉൾപ്പെടെ ഇടപെട്ടിരുന്നു. എന്നാൽ തീരുമാനവുമായി സിംഗപ്പൂർ സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. 1 കിലോ ഗ്രാം കഞ്ചാവാണ് കടത്താൻ ആയിരുന്നു തങ്കരാജു ഗൂഢാലോചന നടത്തിയത്.
2017 ലായിരുന്നു കേസിൽ തങ്കരാജു അറസ്റ്റിലായത്. തുടർന്ന് 2018 ൽ ഇയാൾക്ക് വിചാരണ കോടതി വധ ശിക്ഷ വിധിയ്ക്കുകയായിരുന്നു. തുടർന്ന് മേൽക്കോടതികളിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ നാല് വർഷങ്ങൾക്ക് ശേഷം ഇന്ന് വധ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.
Discussion about this post