വഴിയോര കച്ചവടക്കാരനിൽ നിന്നും കൂട്ടത്തോടെ പക്ഷികളെ വാങ്ങി കൂട്ടുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. റോഡരികിൽ ഇരിക്കുന്ന കച്ചവടക്കാരനിൽ നിന്നാണ് കാറിലിരുന്നുകൊണ്ട് യുവാവ് പക്ഷികളെ കൂട്ടത്തോടെ വാങ്ങുന്നത്. വാങ്ങുന്ന പക്ഷികളെ ഓരോന്നായി ഇയാൾ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്.
https://twitter.com/_B___S/status/1650988873365766144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1650988873365766144%7Ctwgr%5E8ef4d5ea6496c400451fc3b2ada24b4ddd047fb4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.india.com%2Fviral%2Fman-buys-caged-birds-and-sets-them-free-watch-6016692%2F
യുവാവിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ കമന്റുകൾ രേഖപ്പെടുത്തുന്നത്. സ്വാതന്ത്ര്യം ഒരു മൗലികാവകാശമാണെന്നും സ്വതന്ത്രമായി ഇരിക്കാൻ എല്ലാ ജീവജാലങ്ങളും ആഗ്രഹിക്കുമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ഒരു വലിയ പുണ്യപ്രവൃത്തിയാണ് യുവാവ് ചെയ്യുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യുവാവിന്റെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നതാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ആളുകൾ വാങ്ങുന്നത് അവസാനിപ്പിച്ചാൽ പക്ഷികളെയും മൃഗങ്ങളെയും പിടിച്ച് കൂട്ടിലിട്ട് വിൽക്കുന്നതും അവസാനിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നു.
എന്നാൽ യുവാവിന്റെ പ്രവൃത്തിയിൽ ആശങ്ക പങ്കുവെക്കുന്നവരും കുറവല്ല. ഇത്തരത്തിൽ കൂടിനുള്ളിൽ നിന്നും പുറത്തുപോകുന്ന പക്ഷികൾക്ക് പെട്ടെന്ന് ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനാവില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അവയെ മറ്റുപക്ഷികളും ജീവികളും ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും അവയ്ക്ക് അപകടങ്ങൾ പിണയാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.
Discussion about this post