പനാജി: ഹിന്ദു ദൈവങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലീം പെൺകുട്ടികൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഗോവയിലെ ഡിഎവി സ്‌കൂളിലെ വിദ്യാർത്ഥിനികളായ സഹോദരങ്ങൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.
ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമായിരുന്നു ഇരുവരും ഹിന്ദു ദൈവങ്ങൾക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയത്. ഇവരുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഗോവ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും സോഷ്യൽ മീഡിയോ ഉപയോക്താക്കൾ ടാഗ് ചെയ്യുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ക്രൈംബ്രാഞ്ച് ഇടപെടുകയായിരുന്നു.
വർഗ്ഗീയ കലാപം ലക്ഷ്യമിട്ടുകൊണ്ടുള്ള പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് നീക്കി. സംഭവം പ്രശ്‌നമായെന്ന് കണ്ടതോടെ ഇരുവരും അക്കൗണ്ടുകൾ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. അപ്പോഴേക്കും ഇവരുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇവരിൽ നിന്നും മൊഴിയെടുത്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ ആലോചന.
സംഭവത്തിൽ സിആർപിസി 41 (എ) വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ട്വീറ്റിൽ സഹോദരങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.










