കൊച്ചി: താന്‍ സത്യം പറഞ്ഞാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ രാജി വെയ്ക്കേണ്ടി വരുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്. മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. ആവശ്യമുന്നയിച്ച് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് കത്ത് നല്കി.
തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഭരണത്തിലുള്ള ചിലര്‍ വാഗ്ദാനം നല്കി. ഇതിന്റെ തെളിവുകള്‍ കമ്മീഷന് മുന്‍പാകെ ഹാജറാകും- ബിജു രാധാകൃഷ്ണന് പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്കി ഭരണത്തിലുള്ളവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തയെന്നും ബിജു പറഞ്ഞു.
സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മിഷന് മുമ്പാകെയാണ് ബിജു ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പരസ്പര പങ്കാളിത്തത്തോടെ ഖജനാവിന് വന്‍ നഷ്ടം വരുത്തി. ഇവര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഖജനാവിന് നഷ്ടം വന്നിട്ടില്ലെന്ന വാദങ്ങള്‍ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ബിജു മൊഴി നല്കി.
മുഖ്യമന്ത്രിയുമാ!യി നടത്തിയ കൂടിക്കാഴ്ച, സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധം, ബിസിനസില്‍ നിന്നും ലഭിച്ച പണം ശാലു മേനോനായി ചെലവാക്കിയത് എന്നീ കാര്യങ്ങള്‍ വിശദമായി തനിക്ക് പറയാനുണ്ടെന്നും അദ്ദേഹം കമീഷനോട് വ്യക്തമാക്കി. നവംബര്‍ 30, ഡിസംബര്‍ 1 തിയതികളില്‍ ബിജുവിനെ വീണ്ടും കമീഷനു മുന്നില്‍ ഹാജരാക്കും. മാധ്യമങ്ങളോട് തനിക്ക് പത്ത് മിനിട്ട് സംസാരിക്കണമെന്നും അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടെങ്കിലും കമീഷന് അനുവദിച്ചില്ല.
Discussion about this post