ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര താവളത്തിൽ പരിശോധന. ഗർഭ നിരോധന ഉറകളും പരിശോധനാ കിറ്റുകളും പിടിച്ചെടുത്തു. ഒഡീഷ- ചത്തീസ്ഗഡ് അതിർത്തിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകര താവളത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം രാത്രി ഈ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരും പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. നബരംഗ്പൂരിലായിരുന്നു കമ്യൂണിസ്റ്റ് ഭീകര താവളം കണ്ടെത്തിയത്. തുടർന്ന് ഭീകരർക്കായി ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഭീകരർ രക്ഷപ്പെട്ടിരുന്നു.
പ്രദേശത്തെ ഗ്രാമങ്ങളിൽ വിവിധയിടങ്ങളിലായി 25 ഓളം കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ച് കഴിയുന്നുണ്ടെന്നായിരുന്നു സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയ്ക്കായി എത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഗർഭ നിരോധന ഉറകൾ, ഗുളികകൾ, ഗർഭ പരിശോധനാ കിറ്റുകൾ എന്നിവയായിരുന്നു ഇവിടെ നിന്നും സുരക്ഷാ സേന കണ്ടെത്തിയത്. ഇതിന്റെ തുടർച്ചയായി പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
Discussion about this post