‘വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും’ എന്ന പരസ്യം കേട്ടിട്ടില്ലേ. ഇപ്പോഴത് ശരിവെക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്, അങ്ങ് ഓസ്‌ട്രേലിയയില്‍. വിശന്നിട്ടാണോ എന്നറിയില്ല, ഒരു മനുഷ്യന്‍ മാളിനുള്ളിലെ എസ്‌കലേറ്ററില്‍ സഞ്ചരിക്കുന്നതിനിടെ കയ്യിലുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ നിന്നും (കടയില്‍ നിന്നും അപ്പോള്‍ വാങ്ങിച്ചതായിരിക്കണം) പച്ചയായ ചിക്കന്‍ എടുത്തു കഴിക്കുന്നു. ന്യൂസ് ഡോട്ട് കോം എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തില്‍ ഫോട്ടോ സഹിതം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇന്റെര്‍നെറ്റിലും ഈ ഫോട്ടോ വൈറലായിരിക്കുകയാണ്. ഒരു പാദരക്ഷ പോലും ധരിക്കാതെയാണ് ഇദ്ദേഹം മാളിലെത്തിയതെന്ന കാര്യം ചൂണ്ടിക്കാട്ടിയും ‘ഇന്റെര്‍നെറ്റ്’ എന്തോ പ്രശ്‌നം ഇയാള്‍ക്കില്ലേ എന്ന ചോദ്യം ചോദിക്കുന്നു.
ഓസ്‌ട്രേലിയയിലെ വെസ്റ്റ്ഫീല്‍ഡ് മാരിയണിലെ ഓക്‌ലന്‍ഡ്‌സ് പാര്‍ക്ക് ഷോപ്പിംഗ് മാളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഷിറ്റാദലൈഡ് എന്ന ഇന്‍സ്റ്റഗ്രാം പേജ് ഇദ്ദേഹത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ പച്ചയിറച്ചി കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങളും അസ്വാഭാവികതയുമെല്ലാം ആളുകള്‍ കമന്റുകളിലൂടെ അറിയിച്ചു. എന്തായിരിക്കാം ഇത്തരമൊരു വിചിത്രകാര്യത്തിന് അദ്ദേഹത്തിനെ പ്രേരിപ്പിച്ചതെന്ന സംശയമാണ് മിക്കവരും ഉന്നയിക്കുന്നത്. ചിലപ്പോള്‍ അദ്ദേഹം എന്തെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാം എന്നും അതല്ല അസുഖമുണ്ടായാല്‍ ഒരാഴ്ച അവധി കിട്ടുമല്ലോ എന്നോര്‍ത്ത് ഇദ്ദേഹം മനഃപ്പൂര്‍വ്വം ഇങ്ങനെ ചെയ്തതായിരിക്കാം എന്നെല്ലാം ചിലര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം കഴിക്കാന്‍ എവിടെയെങ്കിലും ഇരിക്കാനോ, ഷൂ ഇടാനോ, ഭക്ഷണം പാകം ചെയ്യാനോ സമയമില്ലാത്ത വളരെ തിരക്കുള്ളയാളാണ് ഈ രാജാവെന്നും ചിലര്‍ക്കേ ഇതൊക്കെ മനസിലാകുകയുള്ളൂ എന്നുമുള്ള രസകരമായ കമന്റുകളും ഫോട്ടോയെ തേടി വന്നിട്ടുണ്ട്.
View this post on Instagram
എന്തായാലും ഇത്തരം വൈകൃതങ്ങള്‍ ആരും അനുകരിക്കാതിരിക്കുന്നകതാണ് ആരോഗ്യത്തിന് നല്ലത്. പച്ച കോഴിയിറച്ചിയും മാംസവും ആരോഗ്യത്തിന് ഹാനികരമാണ്. സാല്‍മോണല്ല, ലിസ്‌റ്റെരിയ, കാംപിലോബാക്ടര്‍, ഇ.കോളി പോലുള്ള ഹാനികരമായ ബാക്ടീരികള്‍ അതിലുണ്ടാകും. അതുകൊണ്ട് പച്ചയിറച്ചി നല്ലവണ്ണം പാകം ചെയ്ത് വേണം കഴിക്കാന്‍. സോസേജ്, മിന്‍സ്ഡ്(നുറുക്കിയ) മാംസം പോലുള്ള മാംസോല്‍പ്പന്നങ്ങളും നല്ലവണ്ണം പാകം ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ ഉപദേശിക്കുന്നു.
Discussion about this post