ന്യൂഡൽഹി: ആഭ്യന്തരകലഹം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ കൈകോർത്ത് ഇൻഡിഗോയും. അടുത്ത രണ്ട് ദിവസങ്ങളിലായി 450 ലധികം പൗരന്മാരെ ഇന്ത്യയിലെത്തിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
യുദ്ധത്തിൽ തകർന്ന സുഡാനിൽ നിന്ന് അകപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കും ബംഗളൂരുവിലേക്കും യഥാക്രമം രണ്ട് വിമാനങ്ങളാണ് ഇൻഡിഗോയുടെ സർവ്വീസിന്റെ ഭാഗമായുള്ളത്.
സുഡാനിൽനിന്ന് ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിലൂടെ പത്താം സംഘവും ജിദ്ദയിലേക്ക്. ഇതുവരെ 1,800 ലേറെപ്പേരെയാണ് ഇന്ത്യ സുഡാന് പുറത്തെത്തിച്ചത്.ഏറ്റുമുട്ടൽ രൂക്ഷമായ ഖാർത്തൂമിന് സമീപത്തുള്ള മേഖലയിൽനിന്നുള്ള ആളുകളെയടക്കം 121 പേരെയാണ് എട്ടാം ദൗത്യത്തിൽ രക്ഷിച്ചത്.
ഡൽഹിയിലേക്കും മുംബൈയിലേക്കുമായി രണ്ട് വിമാനങ്ങളിൽ ഇതുവരെ 600 ലേറെപ്പേർ നാട്ടിലെത്തി. നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് ചരക്കുവിമാനങ്ങളിലൂടെയുമാണ് രക്ഷാദൗത്യം
Discussion about this post