റായ്പൂർ : ഛത്തീസ്ഗഡിലെ ബസ്തറിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ദന്തേവാഡയിലെ റോഡിൽ രണ്ട് മാസം മുൻപ് ഐഇഡി കുഴിച്ചിട്ടിട്ടുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആഴത്തിൽ കുഴിച്ചിട്ടതിനാൽ ഇത് കണ്ടെത്താനായില്ല എന്നാണ് പുറത്തുവരുന്ന വിവരം.
50 കിലോ സ്‌ഫോടക വസ്തുക്കളാണ് കമ്യൂണിസ്റ്റ് ഭീകരർ റോഡിൽ കുഴിച്ചിട്ടത്. ഇത് റോഡ് പിളർന്ന് ആഴത്തിൽ കുഴിച്ചിട്ടതിനാൽ പരിശോധനയിലും കണ്ടെത്താനായില്ല. സ്‌ഫോടക വസ്തുക്കൾ ബന്ധിപ്പിച്ച കമ്പിക്ക് ചുറ്റും ചെടികൾ വളർന്നു നിൽക്കുന്നതായി കണ്ടെത്തി. മാത്രമല്ല, പ്രദേശത്തെ മണ്ണ് ഉറച്ച് ഉണങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
റോഡിനടിയിലൂടെ തുരങ്കം നിർമ്മിച്ച് ഇത് അവിടെ സ്ഥാപിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഫോക്‌സ് ഹോൾ മെക്കാനിസത്തിന്റെ സഹായത്തോടെ ചെയ്തിരിക്കാനും സാധ്യതയുണ്ട്. ആക്രമണത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദർഭ ഡിവിഷൻ കമ്മിറ്റി കേഡർമാരായ ജഗദീഷ്, ലഖെ, ലിംഗെ, സോംദു, മഹേഷ് എന്നിവർക്കെതിരെ യുഎപിഎ പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ച വാഹനം ഉയർന്ന പൊങ്ങിയ ശേഷം താഴെവന്ന് വീഴുകയായിരുന്നു. റോഡിൽ വലിയ ഗർത്തമാണ് രൂപപ്പെട്ടത്.
Discussion about this post