Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒടുവിൽ അരിക്കൊമ്പനെ ലോറിയിൽ കയറ്റി; ഇനി അജ്ഞാതകേന്ദ്രത്തിലേക്ക്; ആശങ്കകൾക്കിടയിലും ദൗത്യം വിജയിപ്പിച്ച് വനംവകുപ്പ്

by Brave India Desk
Apr 29, 2023, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മൂന്നാർ: ആറ് മയക്കുവെടികളേറ്റിട്ടും വഴങ്ങാതെ നിന്ന അരിക്കൊമ്പനെ ഒടുവിൽ കുങ്കിയാനകൾ ഏറെ പണിപ്പെട്ട് ലോറിയിൽ കയറ്റി. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ ഇനി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുവിടും. ലോറിയിൽ കയറ്റി അജ്ഞാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് റേഡിയോ കോളർ പോലും ഘടിപ്പിക്കാൻ പറ്റിയത്.

മയക്കുവെടിയും പിന്നാലെ അഞ്ച് ബൂസ്റ്റർ ഡോസുകളുമേറ്റിട്ടും കുങ്കിയാനകൾക്ക് പോലും വഴങ്ങാതെ നിന്ന അരിക്കൊമ്പൻ, ദൗത്യത്തിന്റെ അവസാന നിമിഷങ്ങളിൽ ലോറിയിൽ കയറ്റുന്ന നേരത്തും കുങ്കിയാനകളോട് കൊമ്പുകോർക്കുന്നത് കാണാമായിരുന്നു. ലോറിക്ക് സമീപത്തേക്ക് കൊണ്ടുവന്ന് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം ആന വഴങ്ങിയില്ല. മയക്കത്തിലായിട്ടും ആവുന്ന വിധം കുങ്കിയാനകളോട് പ്രതിരോധിച്ചു.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

പിന്നിൽ നിന്നും വശങ്ങളിൽ നിന്നും തളളി ലോറിയിലേക്ക് കയറ്റാൻ ആദ്യം നടത്തിയ ശ്രമത്തിൽ പലപ്പോഴും തിരിഞ്ഞു നിന്ന് കുങ്കിയാനകളോട് കൊമ്പുകോർത്തു. ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ പെയ്ത മഴയെയും അവഗണിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനപാപ്പാൻമാരും അരിക്കൊമ്പനെ വാഹനത്തിൽ കയറ്റാൻ പരിശ്രമിച്ചത്.

കുങ്കിയാനകളോട് പ്രതിരോധിച്ചതോടെ ഇതിനൊപ്പം വടം കെട്ടി മുന്നിൽ നിന്ന് ആനയെ വലിച്ചുകയറ്റാനായി ശ്രമം. പലപ്പോഴും വാഹനത്തിന് തൊട്ടുപിന്നിൽ വരെയെത്തി വശം തിരിഞ്ഞ് മാറി അൽപം അകലെ കൂടി നിന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേരെ രോഷം തീർക്കാൻ ശ്രമിച്ചു. കാലുകൾ വടം കൊണ്ട് ബന്ധിച്ചിരുന്നതിനാൽ ആനയ്ക്ക് കൂടുതൽ ചലിക്കാൻ കഴിഞ്ഞില്ല.

ലോറിയിൽ കയറ്റാനുളള അവസാനശ്രമത്തിനിടയിലായിരുന്നു മഴയെത്തിയത്. എന്നാൽ ദൗത്യം നിർത്തിവെയ്ക്കാൻ വനംവകുപ്പ് തയ്യാറായില്ല. ഒടുവിൽ നാല് ആനകളും ഒരുമിച്ച് പിന്നിലും വശങ്ങളിലും നിന്ന് തളളി ഒരു വിധത്തിൽ ലോറിയിൽ കയറ്റുകയായിരുന്നു. ജെസിബി കൊണ്ട് വഴി വെട്ടിത്തെളിച്ചാണ് ആന നിന്നിരുന്ന ഭാഗത്തേക്ക് വനംവകുപ്പിന്റെ ലോറി ഇറക്കിയത്.

രാവിലെ 11.54 നാണ് അരിക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചത്. 12.45 ന് ബൂസ്റ്റർ ഡോസും നൽകി. ആദ്യ വെടിയേറ്റ് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആന പൂർണമായി മടങ്ങിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും വീണ്ടും ബൂസ്റ്റർ ഡോസുകൾ നൽകേണ്ടി വന്നത്. കാട്ടിൽ നിന്ന് റോഡിന് സമീപത്തേക്ക് കൊണ്ടുവന്നായിരുന്നു മയക്കുവെടി വെച്ചത്. ചിന്നക്കനാലിലെയും സമീപത്തെയും ജനജീവിതത്തിന് ഭീഷണിയായതോടെയാണ് അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.

Tags: arikkombankerala ForestAnimal ambulance
Share1TweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

അന്ന് കുഞ്ചാക്കോ ബോബന് പിണഞ്ഞ ആ അബദ്ധം ശ്രദ്ധിച്ചിരുന്നോ? ഗൗരവമേറിയ രംഗത്തിനിടയിലെ ചിരി, സോഷ്യൽ മീഡിയയിൽ വൈറൽ

അന്ന് കുഞ്ചാക്കോ ബോബന് പിണഞ്ഞ ആ അബദ്ധം ശ്രദ്ധിച്ചിരുന്നോ? ഗൗരവമേറിയ രംഗത്തിനിടയിലെ ചിരി, സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യയ്ക്ക് എട്ടിന്റെ പണി; ഫിറ്റ്‌നസ് ഇല്ലാതെ പറന്നത് 8 തവണ! ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ; യാത്രക്കാരുടെ ജീവൻ വെച്ച് കളിച്ചതിന് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies