തിരുവനന്തപുരം: ഡോക്ടറുടെ മുറിയിൽ പരാക്രമം കാണിച്ച് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയും സഹോദരനും. ഓട്ടോ ഡ്രൈവറായ വിവേക്, ഇയാളുടെ സഹോദരൻ വിഷ്ണു എന്നിവരാണ് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ ഇരവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നായിരുന്നു വിവേകിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു. ഇതിനിടെ ഡോക്ടറെയും ജീവനക്കാരെയും വിവേക് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഇവിടേയ്ക്ക് വിഷ്ണുവും എത്തി. തുടർന്ന് ഇരുവരും ചേർന്നായി ആക്രമണം. ഡോക്ടറുടെ മുറിയിലെ ഉപകരണങ്ങളെല്ലാം പ്രതികൾ നശിപ്പിച്ചു.
ഇതിനിടെ പോലീസുകാർ എത്തി ഇവരെ പിടികൂടാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രതികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഫോർട്ട് ആശുപത്രിയിൽ ഇത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്.
Discussion about this post